റിയാദ് – തലസ്ഥാന നഗരിയിലെ മന്‍ഫൂഹ ഡിസ്ട്രിക്ടില്‍ റോഡിലൂടെ നടന്നുപോവുകയായിരുന്ന വനിതയുടെ വാനിറ്റി ബാഗ് പിടിച്ചുപറിച്ച് രക്ഷപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാന്‍ ഊര്‍ജിത ശ്രമം നടത്തുന്നതായി റിയാദ് പോലീസ് അറിയിച്ചു.
വനിതയുടെ ബാഗ് തട്ടിപ്പറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ പ്രാഥമിക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് റിയാദ് പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group