റിയാദ്– റിയാദ് ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസും ന്യൂ ഇയറും ആഘോഷിച്ചു. എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജ് തിരി തെളിച്ച് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചപ്പോൾ ഫസ്റ്റ് സെക്രട്ടറി വൈ സബീര്‍ ക്രിസ്തുമസ് കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. ശിഹാബ് കൊട്ടുകാട്, സൈഖം ഖാന്‍, ഡോ. സലീം ഉള്‍പ്പെടെ വിവിധ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഇന്ത്യന്‍ സമൂഹ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രിഗേഷന്‍ ഗ്രൂപ്പുകള്‍ ചേര്‍ന്ന് ക്രിസ്തുമസ് കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും പരിപാടികള്‍ ആഘോഷത്തിന് നിറം പകര്‍ന്നു. സാന്താക്ലോസിന്റെയും ക്രിസ്തുമസ് ട്രീയുടെയും സാന്നിധ്യവും ക്രിസ്തുമസ് കേക്കും അലങ്കാരങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടി.



