ഖമീസ് മുശൈത്ത്- സൗദിയിൽ വാഹനാപകടത്തിൽ മരിച്ച ആന്ധ്രാ പ്രദേശ് സ്വദേശി ഹബീബുള്ള ബാഷയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി. വാദി ബിൻ ഹഷ്ബല് ഹീമ റോഡിൽ അദ്ദേഹം ഓടിച്ച ട്രയ്ലർ മലയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അബഹയിൽനിന്ന് മൃതദേഹം സൗദി എയർലൈൻസ് വിമാനത്തിൽ ബാഗ്ലൂരിൽ എത്തിച്ചു.
മൂന്ന് മാസം മുമ്പ് മരിച്ച തിരുവനന്തപുരം അനവൂർ സ്വദേശി സുരേഷിന്റെ മൃതദേഹം അബഹ,ജിദ്ദ, ദൽഹി വഴി ഇന്ത്യൻ എയർലൈൻസിൽ തിരുവനന്തപുരം എയർപോർട്ടിൽ എത്തിക്കും.
നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിന്ന് വേണ്ടി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജീവ കാരുണ്യ വിഭാഗം മെമ്പർ ഇബ്രാഹിം പട്ടാമ്പി,ഷമീർ ഇബ്രാഹിം ,ശിഹാബുദ്ദീൻ മാട്ടുമ്മൽ , പാച്ചി എന്നിവർ രംഗത്തുണ്ടാരിരുന്നു .
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group