മക്ക – അനധികൃത ബലികൂപ്പണുകള് വില്പന നടത്തിയ രണ്ടു ഈജിപ്തുകാരെ മക്കയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. വിസിറ്റ് വിസയില്‍ സൗദിയില്‍ പ്രവേശിച്ച പ്രതികള്‍ സാമൂഹികമാധ്യമങ്ങളിലൂടെയാണ് വ്യാജ ബലികൂപ്പണുകള് വില്പന നടത്തിയിരുന്നത്. വ്യാജ ഹജ് പെര്‍മിറ്റും വന്‍ തുകയും പ്രതികളുടെ പക്കല്‍ കണ്ടെത്തി. ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group