റിയാദ് : നമ്മള് ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദകൂട്ട് റിയാദ് ചാപ്റ്റര്‍ ഒരുക്കിയ ഇഫ്താര്‍ കുടുംബ സംഗമം ചാവക്കാട്ടുകാരുടെയും അവരുടെ കുടുംബാംഗങ്ങളുടേയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. റിയാദ് ശൈഖ് ജാബിര്‍ റോഡിലെ ലുലു ഇസ്തിറാഹയിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഗ്ലോബല്‍ കണ്‍വീനര്‍ ഷാജഹാന് ചാവക്കാടിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച കുടുംബ സംഗമം ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദില്‍ എത്തിയ മുന്‍ കറുകമാട് മഹല്‍ പ്രസിഡന്റ് കുഞ്ഞുമോന് ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഷാഹിദ് അറക്കല്‍ അധ്യക്ഷനായിരുന്നു. ഫെര്‍മിസ് മടത്തൊടിയില്‍, കബീര്‍ വൈലത്തൂര്‍, ഫായിസ് ബീരാന്, നിതീഷ് പഞ്ചാരമുക്ക്, സുബൈര്‍ കെ പി ഒരുമനയൂര്‍, യൂനസ് പടുങ്ങല്‍, സത്താര്‍ പാലയൂര്‍, ഫാറൂഖ് കുഴിങ്ങര, സുരേഷ് വലിയ പറമ്പില്‍, ഹസന് തിരുവത്ര, ഷഹീര്‍ ബാബു എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ആരിഫ് വൈശ്യംവീട്ടില്‍ സ്വാഗതവും ട്രഷറര്‍ സയ്യിദ് ജാഫര്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.
റിന്‍ഷാദ് അബ്ദുള്ള, പ്രകാശന്, നാദിര്‍ഷ, അലി പൂത്താട്ടില്‍, സിറാജുദ്ദീന് ഓവുങ്ങല്‍, ഷഫീര്‍ പി എ, ഷഫീഖ് അലി, ഫവാദ് മുഹമ്മദ്, ഫഹീം മുജീബ്, യാസീന്‍ സിറാജുദ്ദീന്, അലി ചേറ്റുവ, റഹ്മാന് ചാവക്കാട്, അയൂബ് മുസ്തഫ, മുഹമ്മദ് ഇക്ബാല്‍, ഫിറോസ് കോളനിപ്പടി, അസ്ഹര്‍ തിരുവത്ര തുടങ്ങിയവര്‍ ഇഫ്താറിന് നേതൃത്വം നല്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group