Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 19
    Breaking:
    • യു.എ.ഇയിൽ മലയാളി പ്രവാസികളടക്കം നിരവധി പേർക്ക് കോടികൾ നഷ്ടമായി, ഒറ്റരാത്രി കൊണ്ട് ഓഫീസ് അടക്കം ഒഴിഞ്ഞ് തട്ടിപ്പുകാർ
    • ക്രിസ്റ്റ്യാനോ അൽനസർ വിട്ട് അൽ ഹിലാലിലേക്ക്?
    • ബലാത്സംഗക്കേസ് ഒതുക്കാൻ 25 ലക്ഷം രൂപ കൈക്കൂലി; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം
    • ഗാസ പൂർണമായും ഇസ്രായിൽ നിയന്ത്രണത്തിലാക്കുമെന്ന് നെതന്യാഹു
    • ജിസാൻ ഹൈവേയിൽ വാഹനാപകടം: മഞ്ചേരി സ്വദേശി മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ഇഡ്ഡലി വിറ്റ് കോടികൾ

    മുസാഫിർBy മുസാഫിർ06/06/2024 Saudi Arabia Business 4 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഐ. ഡി ഫ്രഷ് ഫുഡ് ഉടമയും മുൻ സൗദി പ്രവാസിയുമായ പി. സി മുസ്തഫ നാളെ റിയാദിൽ മലയാളി എഞ്ചിനീയർമാരുടെ സംഗമത്തിൽ ബിസിനസിലെ തന്റെ വളർച്ചയുടെ കഥകൾ വിവരിക്കുന്നു. മുസ്തഫ മുമ്പ് പറഞ്ഞ കഥകളിലേക്ക്…

    വയനാട് ജില്ലാ ആസ്ഥാനമായ കല്‍പറ്റയില്‍ നിന്ന് പന്ത്രണ്ടു കിലോമീറ്ററകലെ ചെന്നലോട് എന്ന കുഗ്രാമത്തില്‍ ജനിച്ച പി.സി. മുസ്തഫയ്ക്ക് മൂന്നു നേരത്തെ ഭക്ഷണം എന്നുമൊരു സ്വപ്നമായിരുന്നു. അന്യരുടെ ഔദാര്യം കൊണ്ടാണ് ജീവിതം മുന്നോട്ടുപോയിരുന്നത്. ആറാം ക്ലാസില്‍ തോറ്റതോടെ കൂലിപ്പണിക്കാരനായ ബാപ്പയെ സഹായിക്കാന്‍ പോയിത്തുടങ്ങി. ഇതോടെ നേരത്തിനു വിശപ്പടക്കാമെന്നായി. അപ്പോഴും പക്ഷേ പ്രാതലുള്‍പ്പെടെയുള്ള ഇഷ്ടമുള്ള ഭക്ഷണം കിട്ടാക്കനി തന്നെയായിരുന്നു. ആറു കിലോമീറ്റര്‍ നടന്നാണ് എന്നും സ്‌കൂളില്‍ പോയിരുന്നത്. ഇടയ്ക്ക് പഠനം നിര്‍ത്തി തോട്ടത്തില്‍ കൂലിവേലയ്ക്കു പോകുന്ന മുസ്തഫയെ കണ്ട് സ്‌കൂളിലെ കണക്ക് അധ്യാപകന്‍ മാത്യുസാര്‍ ബാപ്പയേയും മകനേയും വഴിയില്‍ തടഞ്ഞുനിര്‍ത്തി. പിന്നെ അദ്ദേഹം ബാപ്പയോട് ശാസനാരൂപത്തില്‍ അഭ്യര്‍ഥിച്ചു: കണക്കില്‍ ഇവന്‍ മിടുക്കനാണ്. ഇംഗ്ലീഷില്‍ മാത്രം അല്‍പം പിറകിലായതാകണം മാര്‍ക്ക് കുറഞ്ഞുപോയതും തോറ്റതും. ഇവന്റെ പഠിപ്പ് നിര്‍ത്തരുത്. നാളെ മുതല്‍ സ്‌കൂളില്‍ പറഞ്ഞയക്കണം..
    മാത്യുസാര്‍ നിര്‍ബന്ധിച്ചപ്പോള്‍ ബാപ്പ സമ്മതം മൂളി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ലേഖകൻ, പി. സി മുസ്തഫയോടൊപ്പം


    ബാപ്പയെപ്പോലെ എന്നും കൂലിപ്പണിക്കാരനാകാന്‍ തന്നെയാണോ നിന്റേയും പരിപാടിയെന്ന സ്‌നേഹനിധിയായ ആ അധ്യാപകന്റെ ചോദ്യം മുസ്തഫയുടെ ഇളം മനസ്സിനെ സ്പര്‍ശിച്ചു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള കഷ്ടപ്പാട് മുസ്തഫയ്ക്ക് നന്നായറിയാം. മാത്യുസാറിനെപ്പോലെ ഒരധ്യാപകനാകണം എന്ന ആഗ്രഹവുമായാണ് അവന്‍ പിറ്റേന്ന് മുതല്‍ വീണ്ടും സ്‌കൂളില്‍ പോയിത്തുടങ്ങിയത്. പ്രായത്തില്‍ തന്നെക്കാള്‍ താഴെയുള്ള കുട്ടികളോടൊപ്പം ആറാം ക്ലാസില്‍ വീണ്ടുമിരിക്കുമ്പോള്‍ അപകര്‍ഷതാബോധം മുസ്തഫയെ വലയം ചെയ്തു. എങ്കിലും ഉല്‍സാഹത്തോടെ പഠിച്ച് ആ വര്‍ഷം പാസായി. പിന്നീട് പത്താം ക്ലാസിലെത്തുമ്പോഴേക്കും സ്‌കൂളിലെ മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു മുസ്തഫ. ഡിസ്റ്റിംഗ്ഷനോടെയാണ് പത്താം ക്ലാസ് ജയിച്ചത്. സാമ്പത്തിക പ്രശ്‌നം കോളേജ് പഠനത്തിനു തടസ്സമായിരുന്നു. ബാപ്പയുടെ ഒരു സുഹൃത്താണ് ഫാറൂഖ് കോളേജിലേക്ക് പറഞ്ഞയച്ച് അവിടെ അഡ്മിഷന്‍ ശരിയാക്കിക്കൊടുത്തത്. അപ്പോഴും വിശപ്പടക്കണമെങ്കില്‍ വിവിധ ഹോസ്റ്റലുകളില്‍ നിന്ന് സൗജന്യമായി ലഭിച്ച് വന്നിരുന്ന ‘ചാരിറ്റി ഭക്ഷണം’ ആശ്രയിക്കേണ്ടിവന്നു. പക്ഷേ നന്നായി പഠിച്ച മുസ്തഫ പ്രീഡിഗ്രി നല്ല മാര്‍ക്കോടെ വിജയിച്ച് എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയെഴുതി. എന്‍ട്രന്‍സില്‍ 63 – മത്തെ റാങ്ക്. കോഴിക്കോട് റീജ്യനല്‍ എന്‍ജിനീയറിംഗ് കോളേജില്‍ ( ഇപ്പോള്‍ എന്‍.ഐ.ടി) ബി.ടെക് കംപ്യൂട്ടര്‍ സയന്‍സിനു ചേര്‍ന്നു. എന്ത് ചെയ്യണം, എങ്ങനെ പഠിക്കണം എന്നൊക്കെ മാര്‍ഗനിര്‍ദേശം നല്‍കാന്‍ ആരുമില്ലാതിരുന്ന എനിക്ക് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം മാത്രമായിരുന്നു തുണ- മുസ്തഫ പറയുന്നു.
    1995 ല്‍ ബി.ടെക് മികച്ച നിലയില്‍ ജയിച്ച് പുറത്ത് വന്ന മുസ്തഫ അല്‍പകാലം ബാംഗ്ലൂരില്‍ ജോലി ചെയ്തു. തുടര്‍ന്ന് മോട്ടോറോള കമ്പനിയുടെ പരിശീലന പരിപാടിക്കായി ഐറിഷ് തലസ്ഥാനമായ ഡബ്ലിനിലേക്ക്. ആദ്യവിമാനയാത്ര. വിമാനത്തിലിരിക്കുമ്പോള്‍ ബാംഗ്ലൂരിന്റെ ആകാശവീക്ഷണം മുസ്തഫയെ വിടാതെ പിന്തുടരുകയായിരുന്നു. ഞാന്‍ തിരികെയെത്തും. ബാംഗ്ലൂര്‍ തന്നെയാണ് തട്ടകമെന്ന് വെറുതെ ആ ചെറുപ്പക്കാരന്‍ മനസ്സില്‍ കരുതിയിട്ടുണ്ടാവണം.
    അയര്‍ലാന്റിലെ തിരക്കേറിയ നഗരങ്ങളിലൂടെ അലഞ്ഞുനടക്കവെ റെസ്റ്റോറന്റുകളും വിവിധ രാജ്യങ്ങളുടെ ‘മെനു’വും മുസ്തഫയെ മോഹിപ്പിച്ചു. വിവിധ ഭക്ഷണരീതികള്‍, അവയുടെ പാചകവിധി, രുചിക്കൂട്ട്.. (ഒരു നേരത്തെ ഭക്ഷണം സ്വപ്നമായിരുന്ന നാളുകള്‍ അത്രയൊന്നും പിറകിലല്ലെന്ന ബോധ്യം ഓരോ റസ്റ്റോറന്റിലെ മെനു കാര്‍ഡിലൂടെ കണ്ണോടിക്കുമ്പോഴും മുസ്തഫ തിരിച്ചറിഞ്ഞു). മോട്ടോറോള കമ്പനിയിലെ ജോലിക്കും അയര്‍ലാന്റിലെ പരിശീലനത്തിനു ശേഷം മുസ്തഫയ്ക്ക് ദുബായ് സിറ്റിബാങ്കില്‍ ജോലി കിട്ടി. ആദ്യശമ്പളത്തില്‍ നിന്ന് ഒരു ലക്ഷം രൂപ ബാപ്പയുടെ കൈയിലെത്തിയപ്പോള്‍ ആനന്ദം കൊണ്ട് അദ്ദേഹം പൊട്ടിക്കരഞ്ഞ കാര്യം മുസ്തഫയ്ക്ക് മറക്കാനാവില്ല. ബാധ്യതകളൊക്കെ ഏതാണ്ട് അവസാനിച്ചു. വീട് പുതുക്കിപ്പണിതു. 2000 -ല്‍ മുസ്തഫയും വിവാഹിതനായി.
    ദുബായ് സിറ്റിബാങ്കില്‍ നിന്ന് 2003 ല്‍ റിയാദ് സൗദി അമേരിക്കന്‍ ബാങ്കില്‍ (സാംബ) ജോലി കിട്ടി. മുസ്തഫയില്‍ ബാല്യം തൊട്ടെ മൊട്ടിട്ട ബിസിനസ് മോഹം വീണ്ടും തളിര്‍ത്ത് തുടങ്ങിയത് റിയാദില്‍ വെച്ചാണ്. ( ആറാം ക്ലാസില്‍ തോറ്റ കാലത്ത് നാട്ടിലെ ബന്ധുവിന്റെ ചായക്കടയുടെ മുമ്പില്‍ തുണി കൊണ്ട് മറച്ച് മിഠായിക്കച്ചവടം ചെയ്തിരുന്ന ഒരു ‘കച്ചവടകാല’ വും കൊച്ചുമുസ്ഫയ്ക്കുണ്ടായിരുന്നു). നല്ല ശമ്പളവും ആനുകൂല്യവുമുള്ള ‘സാംബ’യിലെ ജോലി കളഞ്ഞ് നാട്ടില്‍ പോയി ബിസിനസ് രംഗത്തേക്കിറങ്ങുകയെന്നത് മുസ്തഫയുടെ സാഹസികമായൊരു തീരുമാനമായിരുന്നു. പലരും പിന്തിരിപ്പിച്ചെങ്കിലും ബാംഗ്ലൂരിലുള്ള അമ്മാവന്റെ മക്കള്‍ നാസറും ഷംസുവും ധൈര്യം പകര്‍ന്നു. ഭാര്യയുടെ ഉറച്ച പിന്തുണയും ഇക്കാര്യത്തില്‍ ലഭിച്ചതായി മുസ്തഫ ഓര്‍ക്കുന്നു. സാംബയിലെ ജോലി രാജിവെച്ച് റിയാദില്‍ നിന്ന് നേരെ നാട്ടിലേക്കും അവിടെനിന്ന് ബാംഗ്ലൂരിലേക്കും. നൂറു ശതമാനം ആത്മവിശ്വാസവും പതിനഞ്ചു ലക്ഷം രൂപയുമായിരുന്നു ആസ്തി.
    ബിസിനസ് സ്വപ്നങ്ങള്‍ മിന്നിമറയുന്നതിനിടെ, ബാംഗ്ലൂര്‍ ഐ.ഐ.എമ്മില്‍ ചേര്‍ന്ന് എം.ബി.എ ബിരുദമെടുക്കാനും മുസ്തഫ സമയം കണ്ടെത്തി. ഐ.ഐ.എം ക്യാംപസാണ് ബിസിനസിന്റെ അനന്തസാധ്യതയിലേക്ക് കവാടം തുറന്നതെന്ന് ഈ സ്ഥിരോല്‍സാഹി അനുസ്മരിക്കുന്നു. ഏത് ബിസിനസിലേക്കിറങ്ങണമെന്ന ആലോചനകളും അഭിപ്രായങ്ങളും തല്‍സംബന്ധമായ സര്‍വേകളും ചര്‍ച്ചകളും മുറുകി. അതിനിടെ, ഷംസുവാണ് ദോശമാവിന്റെ ആശയം മുന്നോട്ട് വെച്ചത്. അത് വരെ റബര്‍ബാന്‍ഡിട്ട് മുറുക്കിയ കൊച്ചു പ്ലാസ്റ്റിക് സഞ്ചികളിലായിരുന്നു ദോശമാവ് ബാംഗ്ലൂര്‍ നഗരത്തില്‍ വിതരണം ചെയ്തിരുന്നത്. കാലോചിതമായി ഇതിനൊരു മാറ്റം കുറിച്ച് പുതിയ തരം ഗുണമേന്മയുള്ളതും ആധുനികവുമായ രീതിയില്‍ ദോശ-ഇഡ്‌ലി മാവ് തയാറാക്കി ഉപഭോക്താക്കളിലെത്തിക്കുക എന്ന ഐഡിയയുമായി മുസ്തഫയും മച്ചുനൻമാരായ ഷംസു, നാസര്‍, ജാഫര്‍, നൗഷാദ് എന്നിവരും രംഗത്തിറങ്ങി. പ്രാരംഭ മുടക്ക്മുതല്‍ കാല്‍ലക്ഷം രൂപ മാത്രം. മുസ്തഫയ്ക്ക് പാതി ഷെയര്‍. മറ്റു ഓഹരികള്‍ തുല്യമായി അമ്മാവന്റെ മക്കള്‍ക്ക്. ഐഡി ഫ്രഷ് ഫുഡ് എന്ന പേരില്‍ കമ്പനി റജിസ്റ്റര്‍ ചെയ്തു. ഈ ബിസിനസ് ചുരുങ്ങിയ കാലം കൊണ്ട് ബാംഗ്ലൂരിന്റെ ബിസിനസ് ഭൂപടത്തില്‍ വളരെ പെട്ടെന്ന് ഇടം പിടിച്ചു. ഗുണനിലവാരത്തില്‍ ഐഡി ഫ്രഷ്ഫുഡിന്റെ ഇഡ്‌ലി മാവിനേയും ദോശമാവിനേയും വെല്ലാന്‍ മറ്റൊരു ബ്രാന്‍ഡ് ഇല്ലെന്ന് ഉപഭോക്താക്കള്‍ സമ്മതിക്കുന്നു. പ്രതിദിനം നൂറ് പായ്ക്കറ്റുകള്‍ എന്ന നിലയ്ക്ക് ഉല്‍പാദനമാരംഭിച്ച ഈ ബ്രാന്‍ഡ് ആളുകള്‍ ചോദിച്ച് വാങ്ങിത്തുടങ്ങി. നൂറുക്കണക്കിന് ഔട്ട്‌ലെറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ഐഡി ഫ്രഷ്ഫുഡിന്റെ ദോശ-ഇഡ്‌ലി മാവ് പായ്ക്കറ്റുകളാല്‍ സമൃദ്ധമായി. അത്യാധുനിക വിപണനരീതി, ന്യൂജെന്‍ സംവിധാനം, ഡിജിറ്റല്‍ സാങ്കേതിക സമ്പ്രദായം എന്നിവയാണ് ഐഡി ഫ്രഷ് ഫുഡിന്റെ സവിശേഷത. ഇത് കുടുംബിനികളേയും ഗൃഹനാഥന്മാരെയും കുട്ടികളേയും ഒരു പോലെ ആകര്‍ഷിച്ചു. രാസപദാര്‍ഥങ്ങളോ, അതിശീതീകൃത സംവിധാനമോ മറ്റ് കൃത്രിമ രീതികളോ ഇല്ലാതെയാണ് ഉല്‍പാദനരീതിയെന്നത് ഉപഭോക്താക്കളില്‍ ഈ ബ്രാന്‍ഡിനെ അനായാസം സ്വീകാര്യമാക്കി.
    ബാംഗ്ലൂര്‍ നഗരത്തില്‍ 400 ഔട്ട്‌ലെറ്റുകള്‍, പ്രതിദിനം നാലായിരം കിലോഗ്രാം ദോശ-ഇഡ്‌ലിമാവ് നിര്‍മാണം എന്നതില്‍നിന്ന് 2008 ആയതോടെ കമ്പനി വന്‍വളര്‍ച്ചയിലെത്തി. 2500 ചതുരശ്ര അടിയില്‍ കര്‍ണാടകയിലെ ഹൊസ്‌കോട്ടെ വ്യവസായ മേഖലയില്‍ സ്വന്തമായി ഫാക്ടറി നിര്‍മിച്ചു. പ്രതിദിനം പത്ത് ലക്ഷം ഇഡ്‌ലി എന്ന നിലയിലേക്ക് കുതിച്ചുയര്‍ന്ന സ്ഥാപനം നാലു വര്‍ഷം കൂടി കഴിഞ്ഞതോടെ കര്‍ണാടകയുടെ അതിര് വിട്ട് ചെന്നൈ, മംഗലാപുരം, മുംബൈ, പൂനെ, ഹൈദരബാദ് എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. 2013 ല്‍ ദുബായിയിലും ശാഖതുടങ്ങി. ദിവസം തോറും 75000 കിലോഗ്രാം ഇഡ്‌ലി-ദോശ മാവ് എന്ന നിലയിലേക്ക് അവിശ്വസനീയമായ വേഗതയിലാണ് ഉല്‍പാദനശേഷി വളര്‍ന്നത്. നാലു കോടി രൂപ കൂടി നിക്ഷേപിച്ചുകൊണ്ടാണ് കര്‍ണാടക ഒഴിച്ചുള്ള സംസ്ഥാനങ്ങളിലേക്ക് ഐഡി ഫ്രഷ് ഫുഡ് വികസിപ്പിച്ചത്. ആ ഒരൊറ്റ വര്‍ഷം കൊണ്ട് തന്നെ മൊത്തം നൂറു കോടി രൂപയിലേക്കും തുടര്‍ന്നുള്ള രണ്ടു വര്‍ഷം കൊണ്ട് ഇരുന്നൂറ് കോടി രൂപയിലേക്കും വാര്‍ഷിക വിറ്റുവരവിന്റെ ഗ്രാഫ് ഉയര്‍ന്നു. വ്യവസായ ലോകം തികച്ചും അദ്ഭുതത്തോടെയാണ് ഈ വളര്‍ച്ച നോക്കിക്കണ്ടത്. ബിസിനസ് മാസികകളുടെ കവര്‍ച്ചിത്രമായി മുസ്തഫയും ഐഡി ഫ്രഷ്ഫുഡും നിറഞ്ഞു. ബിസിനസ് ടുഡേ, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ ലേഖകര്‍ മുസ്തഫയെത്തേടി ബാംഗ്ലൂരിലെത്തി. രണ്ടായിരത്തോളം തൊഴിലാളികളുള്ള ഈ സ്ഥാപനത്തിന്റെ അടുത്ത ലക്ഷ്യം ആയിരം കോടിയുടെ വിറ്റുവരവാണ്. ദോശ, ഇഡ്‌ലി മാവിനു പുറമെ വടയുടെ മാവും ഇവര്‍ പുറത്തിറക്കിത്തുടങ്ങി. അത് കൊണ്ടു തന്നെ ആയിരം കോടി എന്ന ടാര്‍ഗറ്റ് തികയ്ക്കാന്‍ വിഷമമുണ്ടാകില്ലെന്ന ശുഭപ്രതീക്ഷയാണ് തങ്ങള്‍ക്കുള്ളതെന്ന് മുസ്തഫ കൂട്ടിച്ചേർത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    യു.എ.ഇയിൽ മലയാളി പ്രവാസികളടക്കം നിരവധി പേർക്ക് കോടികൾ നഷ്ടമായി, ഒറ്റരാത്രി കൊണ്ട് ഓഫീസ് അടക്കം ഒഴിഞ്ഞ് തട്ടിപ്പുകാർ
    19/05/2025
    ക്രിസ്റ്റ്യാനോ അൽനസർ വിട്ട് അൽ ഹിലാലിലേക്ക്?
    19/05/2025
    ബലാത്സംഗക്കേസ് ഒതുക്കാൻ 25 ലക്ഷം രൂപ കൈക്കൂലി; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം
    19/05/2025
    ഗാസ പൂർണമായും ഇസ്രായിൽ നിയന്ത്രണത്തിലാക്കുമെന്ന് നെതന്യാഹു
    19/05/2025
    ജിസാൻ ഹൈവേയിൽ വാഹനാപകടം: മഞ്ചേരി സ്വദേശി മരിച്ചു
    19/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.