റിയാദ്– ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ICF) ന്റെ ആഭിമുഖ്യത്തിലുള്ള ‘രിസാലത്തുൽ ഇസ്‌ലാം മദ്‌റസ ഫെസ്റ്റ് 2025’ നവംബർ 21 ന് അൽ വനാസ ഇസ്തിറാഹയിൽ വെച്ച് നടക്കുമെന്ന് ഐ സി എഫ് റിയാദ് അറിയിച്ചു. മദ്‌റസാ വിദ്യാർത്ഥികളുടെ പാഠ്യേതര കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾ പങ്കെടുക്കുന്ന വൈവിധ്യമാർന്ന കലാമത്സരങ്ങളാണ് ഫെസ്റ്റിലെ പ്രധാന ആകർഷണം. അഞ്ഞൂറിലധികം വിദ്യാർത്ഥികൾ മത്സരാർത്ഥികളായി വിവിധ വേദികളിൽ മാറ്റുരയ്ക്കും. മദ്‌റസ ഫെസ്റ്റിന്റെ പോസ്റ്റർ പ്രകാശനം നവംബർ ഏഴിന് റിയാദ് മോഡേൺ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടന്നു. ഫെസ്റ്റിന്റെ വിജയത്തിനായി അബ്ദുസ്സലാം വടകര (ചെയർമാൻ), മുജീബ് റഹ്മാൻ പള്ളിശ്ശേരി (കൺവീനർ), ഇബ്രാഹിം കുട്ടി അഞ്ചൽ (ഫൈനാൻസ് സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സ്വാഗത സംഘം നിലവിൽ വന്നു. പോസ്റ്റർ പ്രകാശന ചടങ്ങിൽ അബ്ദുറഹ്മാൻ സഖാഫി അധ്യക്ഷത വഹിച്ചു. അഷ്റഫ് ഓച്ചിറ ഉദ്ഘാടനം നിർവ്വഹിച്ചു. സൈനുദ്ദീൻ കുനിയിൽ വിഷയാവതരണം നടത്തി. അബ്ദുസ്സലാം വടകര, മുജീബ് റഹ്മാൻ പള്ളിശ്ശേരി, ഇബ്രാഹിം കരീം, ഇബ്രാഹിം കുട്ടി അഞ്ചൽ എന്നിവർ സംസാരിച്ചു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



