റിയാദ്- ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ. രാത്രി വരെ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റെഡ് അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
ഇന്നലെ രാത്രി തുടങ്ങിയ മഴ ഘട്ടം ഘട്ടമായി വിവിധ പ്രവിശ്യയിലെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് അറിയിച്ചു. വടക്കന്‍ പ്രവിശ്യയില്‍ നിന്ന് മഴ അല്‍ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ, അല്‍ബാഹ, അസീര്‍, മദീന, മക്ക പ്രവിശ്യകളിലെത്തും. ബുധനാഴ്ച വരെ ഈ അവസ്ഥ തുടരും.
മഴ കാരണം ജിദ്ദ വിമാനത്താവളത്തില്‍ സര്‍വീസുകള്‍ അവതാളത്തിലാകാന്‍ സാധ്യതയുണ്ടെന്നും വിമാനകമ്പനികളുമായി ബന്ധപ്പെട്ട ശേഷം മാത്രം വിമാനത്താവളത്തിലേക്ക് പോയാല്‍ മതിയെന്നും ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളം അധികൃതര്‍ അറിയിച്ചു.