മദീന: നാടിനെ നടുക്കിയ വയനാട് പ്രകൃതിദുരന്തത്തിൽ കുടുംബത്തിലെ പതിനൊന്ന് പേരെ നഷ്ടമായ പ്രവാസിയായ ഹർശദും ഭാര്യ ഫർസാനയും ഹൃദയവേദനയോടെ ഇന്ന് നാട്ടിലേക്ക് തിരിക്കുകയാണ്.
എട്ട് മാസമായി മദീനയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഹർശദിൻ്റെ കുടുംബത്തിൽ നിന്നും അനിയൻ റിംഷാദടക്കം പതിനൊന്ന് പേരെയാണ് നാടിനെ നടുക്കിയ ദുരന്തത്തിൽ കാണാതായത്. ഹർശദിൻ്റെ പിതാവും മാതാവും ഒരു അനിയനുമൊഴികെ എല്ലാവരും നഷ്ടപെട്ട തീരാവേദനയിലാണ് ഹർശദ്. ഉമ്മയുടെ മാതാപിതാക്കളായ യൂസഫ് ‘ മറിയം അമ്മാവനും ഭാര്യയും അവരുടെ ഏഴും ഒമ്പതും വയസ്സുള്ള മക്കൾ ഉമ്മയുടെ സഹോദരിയും മക്കളും അപ്രതീക്ഷിതമായെത്തിയ ദുരന്തം കവർന്നെടുത്തവരിൽ ഉൾപ്പെട്ടവരാണ്.
മലവെള്ളപ്പാച്ചലിൽ ഏറ്റവും കൂടുതൽ നഷ്ടങ്ങൾ സംഭവ്വിച്ച മുണ്ടക്കൈ പ്രദേശത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. സംഭവ്വ സ്ഥലത്ത് കഴിഞ്ഞ ദിവസംഇന്ത്യൻ ആർമിയും രക്ഷാപ്രവർത്തകരും ചേർന്ന് നടന്ന തിരച്ചിലിൽ ഉമ്മയുടെ പിതാവ് യൂസഫിൻ്റെയും അനിയൻ റിംഷിദിൻ്റെയും അമ്മാവൻ്റയും മൃതശരീരങ്ങൾ കിട്ടുകയും അനുബന്ധ ചടങ്ങുകൾക്ക് ശേഷം മേപ്പാടി ജുമാ മസ്ജിദിൽ ഖബറടക്കുകയും ചെയ്തിരുന്നു. ഇന്നെലെ മൂന്ന് പേരുടെ കൂടെ മൃതശരീരങ്ങൾ കിട്ടിയതായി നാട്ടിൽ നിന്നും അർശദിന് വിവരം ലഭിച്ചിരിന്നു ഇവർ ആരെല്ലാമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല ഇനിയും അഞ്ച് പേർ കാണാമറയത്താണ്. വെള്ളമെത്താത്ത ചൂരൽമലയിലെ മറ്റൊരു പ്രദേശത്ത് താമസിച്ചതിനാലാണ് ഹർഷദിൻ്റെ പിതാവും മാതാവും അനിയനും ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.
മദീനയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന അർശദ് ഇന്ന് വൈകിട്ട് നാട്ടിലേക്ക് തിരിക്കുകയാണ് കൂടെ അർശാദിനെ സാന്ത്വനിപ്പിച്ച് മദീനയിൽ തന്നെ ആശുപത്രിയിൽ നെഴ്സായി ജോലി ചെയ്യുന്ന ഭാര്യ ഫർസാനയും നാട്ടിലേക്ക് തിരിക്കുന്നുണ്ട്. ഏഴ് മാസങ്ങൾക്ക് മുന്നെ ചിരിക്കുന്ന മുഖവുമായി തന്നെ യാത്രയയച്ചവരെ അവസാനമായൊന്ന് കാണാൻ പോലും കഴിയാതെ വിങ്ങിപ്പൊട്ടുന്ന മനസ്സുമായി നാട്ടിലേക്ക് തിരിക്കുന്ന ഹർശദിന് കമ്പനി സമ്പന്തമായ നടപടിക്രമങ്ങളുടെ ഇടപെടലുകളും യാത്ര സംമ്പന്തമായ സഹായങ്ങളും മദീന കെ എം സി സി ഇടപെട്ട് ചെയ്ത് കൊടുത്തിരുന്നു. ആശ്വാസവചനങ്ങളുമായി സുഹൃത്തുക്കളും മദീന കെ എം സി സി യുടെ നേതാക്കളും അദ്ദേഹത്തെ സന്ദർശിക്കുകയും ആശ്വാസിപ്പിക്കുകയും ചെയ്തിരുന്നു.