മക്ക – മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെയില്‍ കഴിഞ്ഞ വെള്ളിയാഴ്ച യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചതായി ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച 41,000 ലേറെ പേര്‍ ഹറമൈന്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രയോജനപ്പെടുത്തി. അടുത്ത വെള്ളിയാഴ്ച ഹറമൈന്‍ ട്രെയിന്‍ 120 സര്‍വീസുകള്‍ നടത്തും. ഇത് പുതിയ റെക്കോര്‍ഡ് ആയി മാറുമെന്നും മന്ത്രി പറഞ്ഞു.
വിശുദ്ധ റമദാനില്‍ യാത്രക്കാരില്‍ നിന്നുള്ള വര്‍ധിച്ച ആവശ്യം നേരിടുന്നതിന് മക്കക്കും മദീനക്കുമിടയില്‍ 2,700 ലേറെ സര്‍വീസുകള്‍ നടത്താനാണ് ഹറമൈന്‍ ട്രെയിന്‍ ശ്രമിക്കുന്നത്. ഈ സര്‍വീസുകളില്‍ ആകെ 13 ലക്ഷത്തിലേറെ സീറ്റുകളുണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group