മക്ക – തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ഖുതുബ നടത്തുന്നതിന്റെ അപൂര്‍വതക്ക് ഇത്തവണത്തെ ഹജ് സാക്ഷ്യം വഹിക്കുന്നു. ഇന്ന് വെള്ളിയാഴ്ച ജുമുഅ ഖുതുബയും നാളെ അറഫ സംഗമത്തിലെ അറഫ ഖുതുബയും മറ്റന്നാള്‍ ബലിപെരുന്നാള്‍ നമസ്‌കാരത്തിലെ ഖുതുബയും നടക്കും. സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു അപൂര്‍വത ഒത്തുവരുന്നത്. മൂന്നു ഖുതുബകള്‍ക്കുമുള്ള തയാറെടുപ്പുകള്‍ വിശകലനം ചെയ്യാന്‍ ഹറം മതകാര്യ വകുപ്പ് മേധാവിയും ഹറം ഇമാമും ഖതീബുമായ ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. വിശുദ്ധ ഹറമില്‍ ഇന്ന് ജുമുഅ ഖുതുബക്ക് ശൈഖ് ഡോ. ബന്ദര്‍ ബലീലയും നാളെ അറഫ നമിറ മസ്ജിദില്‍ അറഫ ഖുതുബക്ക് ശൈഖ് ഡോ. മാഹിര്‍ അല്‍മുഅയ്ഖ്‌ലിയും ഹറമില്‍ ബലിപെരുന്നാള്‍ ഖുതുബക്ക് ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസും നേതൃത്വം നല്‍കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group