മക്ക: ഹജ് കര്‍മങ്ങള്‍ക്കിടെ തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആരോഗ്യ മന്ത്രാലയം ഒമ്പതു മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഹജ് ചടങ്ങുകളിലുടനീളം തീര്‍ഥാടകര്‍ കുട കൈവശം കരുതണമെന്നും പതിവായി വെള്ളം കുടിക്കണമെന്നും ഇടക്കിടെ കൈകള്‍ കഴുകണമെന്നും തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും മന്ത്രാലയം എക്സ് പ്ലാറ്റ്ഫോം വഴി ശുപാര്‍ശ ചെയ്തു.
വ്യക്തിപരമായ ഉപകരണങ്ങള്‍ പങ്കിടുന്നത് ഒഴിവാക്കുക, തുറന്നിട്ട ഭക്ഷണം ഒഴിവാക്കുക, ഉന്തുംതള്ളും ഉയരങ്ങളില്‍ കയറുന്നതും ഒഴിവാക്കുക, നഗ്‌നപാദരായി നടക്കുന്നത് ഒഴിവാക്കുക, ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുക്കല്‍-അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക എന്നിവയും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group