മക്ക- പെര്‍മിറ്റില്ലാതെ അനധികൃതമായി ഹജ്ജിനെത്തുന്നവര്‍ക്കെതിരെ ഞായറാഴ്ച മുതല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം.. ജൂണ്‍ രണ്ട് ഞായറാഴ്ച മുതല്‍ 20 വ്യാഴാഴ്ച വരെയാണ് നടപടികള്‍ കര്‍ശനമാക്കുന്നത്.
മക്ക നഗരം, ഹറം, മിന, മുസ്ദലിഫ, അറഫ, റുസൈഫയിലെ ഹറമൈന്‍ റെയില്‍വേ സ്റ്റേഷന്‍, സുരക്ഷ നിയന്ത്രണ കേന്ദ്രങ്ങള്‍ എന്നിവക്കുള്ളിലാണ് ഹജ്ജിന് അനുമതിയില്ലാത്തവര്‍ക്ക് നിയന്ത്രണമുള്ളത്. പിടിക്കപ്പെട്ടാല്‍ പതിനായിരം റിയാലാണ് പിഴ. വിദേശികളെ ശിക്ഷ കാലാവധിക്ക് ശേഷം നാട്ടിലേക്ക് അയക്കും. അവര്‍ക്ക് പിന്നീട് സൗദിയിലേക്ക് പ്രവേശനമുണ്ടാകില്ല. അനുമതിയില്ലാത്തവരെ മക്കയിലേക്ക് എത്തിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ആറു മാസം തടവും അമ്പതിനായിരം റിയാല്‍ പിഴയും ശിക്ഷയായി ലഭിക്കും. വാഹനം കണ്ടുകെട്ടുകയും ചെയ്യും. ഡ്രൈവര്‍ വിദേശിയാണെങ്കില്‍ ശിക്ഷക്ക് ശേഷം നാടുകടത്തും. സുരക്ഷിതമായി ഹാജിമാര്‍ക്ക് ഹജ് ചെയ്യുന്നതിന് വഴിയൊരുക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group