ജിദ്ദ: ഹജ്ജിന്റെ ദിനരാത്രങ്ങളില്‍ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ ഹാജിമാര്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്ന മിന താഴ് വരയുടെ മാപ്പ് പുറത്തിറക്കി കെഎംസിസി ഹജ്ജ് സെല്‍.
സൗദി കെഎംസിസി നാഷണല്‍ ഹജ്ജ് സെല്‍ ചെയര്മാന് അഹമ്മദ് പാളയാട്ട്, ജിദ്ദ കെ.എം.സി.സി പ്രസിഡന്റും ഹജ്ജ് സെല്‍ ചീഫ് കോഡിനേറ്ററുമായ അബൂബക്കര്‍ അരിമ്പ്രക്ക് നല്കി മാപ്പിന്റെ പ്രകാശനം നിര്‍വഹിച്ചു.
മിനയിലെ റോഡുകള്‍, പാലങ്ങള്‍, ആശുപത്രികള്‍, മെട്രോ സ്റ്റേഷനുകള്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തപ്പെട്ട മിന മാപ്പ് ഉപയോഗിച്ചാണ് സന്നദ്ധ പ്രവര്‍ത്തകര്‍ ഹാജിമാര്‍ക്ക് വഴി കാണിച്ച് കൊടുക്കുക.
വിശുദ്ധ ഹറമില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെ മക്കക്കും മുസ്തലിഫക്കും ഇടയിലുള്ള മലകളാല്‍ ചുറ്റപ്പെട്ട തമ്പുകളുടെ താഴ്വരയാണ് മിന. 25 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് തമ്പുകള്‍ പരന്ന് കിടക്കുന്നത്.
ജിദ്ദ കെഎംസിസി ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ, നാസര്‍ വെളിയംകോട്, വി.പി. അബ്ദുറഹ്മാന് ഇസ്മായീല്‍ മുണ്ടക്കുളം, സി.കെ.എ റസാഖ് മാസ്റ്റര്‍, ഇസ്ഹാഖ് പൂണ്ടോളി, ലത്തീഫ് മുസ്ലിയാരങ്ങാടി, നാസര്‍ മച്ചിങ്ങല്‍, സിറാജ് കണ്ണവം, ഹുസൈന് കരിങ്കറ, സാബില്‍ മമ്പാട്, അശ്റഫ് താഴെക്കോട്, ഷൗക്കത്ത് ഞാറക്കോടന്‍, ജലാല്‍ തേഞ്ഞിപ്പാലം, സുബൈര്‍ വട്ടോളി, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, അബുട്ടി നിലമ്പൂര്‍, മുസ്തഫ മാസ്റ്റര്‍, ശിഹാബ് കണ്ണമംഗലം, മൂസ്സ പട്ടത്ത് എന്നിവര്‍ സംസാരിച്ചു.
നിസാര്‍ മടവൂര്‍, അബു കട്ടുപ്പാറ, ശിഹാബ് താമരകുളം, സിറാജ് കണ്ണവം, ഷബീറലി കോഴിക്കോട്, ആബിദ് പട്ടാമ്പി എന്നിവരാണ് മിന മേപ്പിന്റെ ശില്പികള്.