ജിദ്ദ – ഗാസ യുദ്ധവും ആക്രമണങ്ങളും ഉടനടി അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര ശ്രമങ്ങള്‍ ഊര്ജിതമാക്കുന്നതിനെയും മുഴുവന്‍ റിലീഫ് വസ്തുക്കളും എത്തിക്കാന്‍ പ്രവര്‍ത്തിക്കുന്നതിനെയും കുറിച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്റോണും ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. 105 വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ബസ് കമ്പനിയും സൗദിയയും കരാര്‍ ഒപ്പുവെച്ചതിനെ ഇരുവരും പരസ്പരം അനുമോദിച്ചു. ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും ഗാസയിലെ പുതിയ സംഭവവികാസങ്ങളും ഇരുവരും വിശകലനം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group