ജിദ്ദ: തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശാനുസരണം ഗാസ നിവാസികളെ സഹായിക്കാന്‍ ആരംഭിച്ച ജനകീയ സംഭാവന ശേഖരണ യജ്ഞത്തിലൂടെ ഇതുവരെ 70 കോടിയിലേറെ റിയാല്‍ ലഭിച്ചു. കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്ററിനു കീഴിലെ സാഹിം പ്ലാറ്റ്ഫോം വഴിയാണ് സംഭാവന ശേഖരണ യജ്ഞം നടത്തുന്നത്. ഗാസക്കാര്‍ക്കുള്ള ജനകീയ സംഭാവന ശേഖരണ കാമ്പയിനിലൂടെ ഇതുവരെ ആകെ 70,55,89,565 റിയാലാണ് ലഭിച്ചത്. ആകെ 20,60,922 പേര്‍ സംഭാവനകള്‍ നല്‍കാന്‍ മുന്നോട്ടുവന്നു.
ഗാസ നിവാസികള്‍ക്ക് സഹായങ്ങള്‍ എത്തിക്കാനുള്ള സംഭാവന സമാഹരണം കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ തുടരുകയാണ്. കിംഗ് സല്‍മാന്‍ റിലീഫ് സെന്ററിനു കീഴിലെ സാഹിം പ്ലാറ്റ്ഫോമും സാഹിം ആപ്പും ജനകീയ സംഭാവന ശേഖരണ കാമ്പയിന് ആരംഭിച്ച ഏകീകൃത ബാങ്ക് അക്കൗണ്ടും കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ വെബ്സൈറ്റില്‍ ലഭ്യമായ മറ്റു ചാനലുകള്‍ വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്. ഉദാരമതികള്‍ നല്‍കുന്ന സംഭാവനകളില്‍ നിന്ന് കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ അഡ്മിനിസ്ട്രേറ്റീവ് ഫീസുകളൊന്നും പിടിക്കുന്നില്ല. സംഭവനകള്‍ പൂര്‍ണമായും അര്‍ഹരായവര്‍ക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group