ജിദ്ദ – സഹകരണ ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം ഉറപ്പുനല്‍കുന്ന അടിസ്ഥാന അവകാശങ്ങളുടെ ഭാഗമായി, ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള ഓരോ ഗുണഭോക്താവിനും ആദ്യ പരിശോധന കഴിഞ്ഞ് 14 ദിവസത്തിനുള്ളില്‍ സൗജന്യ മെഡിക്കല്‍ പരിശോധനക്ക് അവകാശമുണ്ടെന്ന് കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വ്യക്തമാക്കി.
ആരോഗ്യ ഇന്‍ഷുറന്‍സ് ഗുണഭോക്താവെന്ന നിലയില്‍ നിങ്ങളുടെ അവകാശങ്ങള്‍ എല്ലായ്പ്പോഴും നിങ്ങളുടെ ഗ്യാരണ്ടിയാണെന്ന് കൗണ്‍സില്‍ ബോധവല്‍ക്കരണ സന്ദേശത്തില്‍ പറഞ്ഞു. ഗുണഭോക്താക്കള്‍ അവരുടെ നിയമപരമായ അവകാശങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണം.
യാതൊരു സാമ്പത്തിക ബാധ്യയുമില്ലാതെ ആവശ്യമുള്ളപ്പോഴെല്ലാം അവ ഉപയോഗിക്കണമെന്നും സന്ദേശം വ്യക്തമാക്കി. പരിശോധനക്കോ ചികിത്സക്കോ ശേഷമുള്ള ആവശ്യമായ മെഡിക്കല്‍ തുടര്‍നടപടികള്‍ ഈ അവകാശത്തില്‍ ഉള്‍പ്പെടുന്നതായി കൗണ്‍സില്‍ വ്യക്തമാക്കി.