അബുദാബി : അല്‍ ഐന്‍ മൃഗശാലയില്‍ അറുപതും അതില്‍ക്കൂടുതലും വയസ്സുള്ള പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും സൗജന്യ പ്രവേശനം നല്‍കും. സാമൂഹിക ഐക്യവും സഹകരണവും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രഖ്യാപിച്ച സാമൂഹിക വര്‍ഷത്തിന്റെ ഭാഗമായാണിത്.
നേരത്തേ 70 വയസ്സ് പിന്നിട്ടവര്‍ക്കായിരുന്നു മൃഗശാലയില്‍ സൗജന്യ പ്രവേശനം അനുവദിച്ചിരുന്നത്. എന്നാല്‍, ഇനി അറുപതോ അതില്‍ കൂടുതലോ പ്രായമായ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.
സന്ദര്‍ശകരായെത്തുന്ന മുതിര്‍ന്ന പൗരന്മാരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും പ്രവേശനം സുഖമമാക്കുന്നതിനുമായി വാഹന സൗകര്യങ്ങള്‍, നടപ്പാതകള്‍,തുറസ്സായ ഇടങ്ങള്‍, വിവിധ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍, മറ്റ് വിനോദ സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയതായും വീല്‍ ചെയര്‍ അടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയതായും അധികൃതര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group