ജിദ്ദ: സാധാരണക്കാരനായി പ്രവര്‍ത്തിച്ച് സാധാരണക്കാര്‍ക്ക് വേണ്ടി ജീവിതം മാറ്റി വെച്ച് നിയമസഭാ അംഗം വരെ ആയി ജനഹൃദയങ്ങളില്‍ ജീവിച്ച ജനകീയ നേതാവായിരുന്നു മുന്‍കൊണ്ടോട്ടി എം എല്‍ എ കെ മുഹമ്മദുണ്ണി ഹാജിയെന്ന് ജിദ്ദ കൊണ്ടോട്ടി മുനിസിപ്പല്‍ കെ എം സി സി കമ്മറ്റി സംഘടിപ്പിച്ച അനുശോചനയോഗം അഭിപ്രായപ്പെട്ടു.മുനിസിപ്പല്‍ കെ എം സി സി പ്രസിഡന്റ് കെ.കെ. ഫൈറൂസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജിദ്ദ കെ എം സി സി സെന്‍ട്രല്‍ കമ്മറ്റി വൈസ്പ്രസിഡന്റ് ലത്തീഫ് മുസ്ലാരങ്ങാടി ഉദ്ഘാടനം ചെയ്തു.
മലപ്പുറം ജില്ലാ കെ എംസിസി ചെയര്‍മാന്‍ കെകെ. മുഹമ്മദ്,അബ്ബാസ് മുസ്ലിയാരങ്ങാടി,റഹ്‌മത്ത് അലി എരഞ്ഞിക്കല്‍,മുഷ്താഖ് മധുവായി,യൂസഫ് കോട്ട,നൗഷാദ് ആലങ്ങാടന്‍,ജംഷിബാവ കാരി,ഉണ്ണിമുഹമ്മദ്,ഹസ്സന്‍ കൊണ്ടോട്ടി,സൈനു കാരി,പി.സി.അബുബക്കര്‍ എന്നിവര്‍ സംസാരിച്ചു. കബീര്‍ തുറക്കല്‍ ഖിറാഅത്ത് നടത്തി.ജനറല്‍ സെക്രട്ടറി നിഷാദ് നെയ്യന്‍ സ്വാഗതവും,ട്രഷറര്‍ റസാഖ് കൊട്ടുക്കര നന്ദിയും പറഞ്ഞു.കെ.പി. ശഫീഖ്, അസ്‌ക്കര്‍ ഏക്കാടന്‍,ഷാഹുല്‍ മുണ്ടപ്പലം,അസ്‌ക്കര്‍ മൊക്കന്‍,മുനീര്‍ തുറക്കല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.