ജിദ്ദ– സ്വന്തം ശിരസ്സിലെ ശിരോവസ്ത്രം മറന്ന് മറ്റുള്ളവരുടെ ശിരസ്സിലേക്ക് നോക്കുന്നവർ ഉൽബുദ്ധ സമൂഹത്തിന് മുന്നിൽ സ്വയം പരിഹാസ്യരാവുകയാണെന്ന് ഉബൈദുള്ള തങ്ങൾ. ശിരോവസ്ത്രാധിക്ഷേഭം നടത്തന്നവരുടെ പി ആർ ഏജന്റുകൾ അരമനകളും, പള്ളിമിനാരങ്ങളും, ഗോപുര വാതിലുകളും, കയറിയിറങ്ങി ഇനിയും പരിഹാസ്യരാവരുതെന്നും ഉബൈദുള്ള തങ്ങൾ പറഞ്ഞു. ബാഗ്ദാദിയ സഫയർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ജിദ്ദ അമ്മിനിക്കാട് മഹല്ല് കൂട്ടായ്മയുടെ 47-ാം വാർഷിക സംഗമത്തിൽ ഉദ്ഘാടനം വേളയിൽ പ്രസംഗിക്കുകയായിരുന്നു തങ്ങൾ.
കേരളീയ സമൂഹത്തിന്റെ സൗഹൃദം തകർക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് എല്ലാവരും വിട്ട് നിൽക്കണമെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു.
അധ്യക്ഷത വഹിച്ചത് ഇ കെ മൊയ്തീൻ ഹാജിയാണ്. നോർക്ക റൂട്സ് കാർഡ്, ക്ഷേമനിധി, വിഷയത്തിൽ കരീം സാഹിബ് കൂട്ടിലങ്ങാടി സംസാരിച്ചു. മുഹമ്മദലി മുസ്ലിയാർവെട്ടത്തൂർ മുഖ്യപ്രഭാഷണം നടത്തിയപ്പോൾ സലീം മലയിൽ അനുസ്മരണ പ്രഭാഷണം നടത്തി. മുസ്തഫ കൊളക്കാടൻ തൂത എം ഹനീഫ, ടിപി സക്കീർ എന്നിവർ ആശംസകൾ നേർന്നു. കെ കെ ഷാഹുൽ ഹമീദ് സ്വാഗതവും എംകെ മമ്മു ഹാജി നന്ദിയും പറഞ്ഞു.