ജിദ്ദ – സൗദിയില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്താന്‍ വിദേശ വിമാന കമ്പനികള്‍ക്ക് ലൈസന്‍സുകള്‍ നല്‍കാന്‍ സൗദി അറേബ്യ ആലോചിക്കുന്നു. ആഗോള വ്യോമയാന നെറ്റ്‌വര്‍ക്കില്‍ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്താനും വിനോദസഞ്ചാര ലക്ഷ്യങ്ങള്‍ കൈവരിക്കാനും ലക്ഷ്യമിട്ടാണിത്. സൗദിയില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്താന്‍ ആദ്യമായി ലൈസന്‍സ് നേടുന്ന വിദേശ വിമാന കമ്പനി ബ്രിട്ടീഷ് വിമാന കമ്പനിയായ വിര്‍ജിന്‍ അറ്റ്‌ലാന്റിക്ക് ആയിരിക്കുമെന്നും ഇതിനുള്ള കരാര്‍ അടുത്ത തിങ്കളാഴ്ച റിയാദില്‍ വെച്ച് ഒപ്പുവെക്കുമെന്നും ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി.
സ്വകാര്യ ബ്രിട്ടീഷ് വിമാന കമ്പനിയായ വിര്‍ജിന്‍ അറ്റ്‌ലാന്റിക്കിന്റെ 51 ശതമാനം ഓഹരികള്‍ ബ്രിട്ടീഷ് വ്യവസായിയായ റിച്ചാര്‍ഡ് ബ്രാന്‍സന്റെയും 49 ശതമാനം ഓഹരികള്‍ സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന്റെയും ഉടമസ്ഥതയിലാണ്. ലണ്ടനിലെ ഹീത്രു വിമാനത്താവളം കേന്ദ്രീകരിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.