ഖുൻഫുദ: റിയാദിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽറഹീമിനെ മോചിപ്പിക്കുന്നതിന് ലോകത്തെമ്പാടും നടക്കുന്ന ധനശേഖരണത്തിൽ പങ്കാളികളാവാൻ ഖുൻഫുദയിലെ മാസ്കോട്ട് സലാമയും
ഇത്തവണത്തെ ഈദ് ദിനത്തിൽ എട്ടോളം ടീമുകൾ അണിനിരക്കുന്ന ഫുട്ബോൾ ടൂർണമെന്റിൽ നിന്നും ലഭിക്കുന്ന മുഴുവൻ വരുമാനവും അബ്ദുറഹീമിന് വേണ്ടി മാറ്റിവെക്കാൻ ഖുൻഫുദ ഹലി – സലാമ മലയാളികളുടെ പൊതു കൂട്ടായ്മയായ മാസ്കോട്ട് സലാമ ഫുട്ബോൾ ക്ലബ്ബ് തീരുമാനിച്ചു.
ഈദ് ദിനത്തിൽ രാത്രി 11ന് ഹലി കിയാദിലെ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് അനീസ് ഊർക്കടവ് സ്മാരക ഏകദിന ഫുട്ബോൾ മൽസരം നടക്കുന്നത്.
ടൗൺ ടീം ഹലി, കപ്പലാടൻ ഖുൻഫുദ, എ.എഫ്.സി അൽഗോസ്, ബ്ലാക് ആന്റ് ബ്ലൂ മുദലിഫ്, സോക്കർ എഫ്.സി ഖുൻഫുദ, യുനൈറ്റഡ് എഫ്‌സി മക് വ, എം.എഫ്.സി മജാരിദ, മാസ്കോട്ട് സലാമ ടീമുകൾ മാറ്റുരക്കും
വിന്നേഴ്സിനുള്ള ക്യാഷ് പ്രൈസ് അൽ ബൈത്ത് ബ്രോസ്റ്റ് ( സെലാമ , ഹലി , കിയാദ് ), റണ്ണേഴ്സിനുള്ള ക്യാഷ് പ്രൈസ്
മതാജർ മംലക്ക ( ഹലി , കിയാദ് ), വിന്നേഴ്സ് ട്രോഫി ( യാറ ഹൈപ്പർ ഹലി , അൽബിർക്ക് ), റണ്ണേഴ്സ് ട്രോഫി ( കോക്കോ ബ്രോസ്റ്റ് ഹലി) എന്നിവർ സ്പോൺസർ ചെയ്യുമെന്ന് സംഘാടക സമിതി അംഗങ്ങളായ മുനീർ നല്ലേടത്ത്, ലുക്മാൻ, ഫിറോസ് ചെട്ടിപ്പടി, സജീർ അയ്യായ എന്നിവർ അറിയിച്ചു