ജിദ്ദ: ഈ വര്‍ഷത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം കപ്പല്‍ മാര്‍ഗമുള്ള ആദ്യ തീര്‍ഥാടക സംഘം ജിദ്ദ തുറമുഖം വഴി പുണ്യഭൂമിയിലെത്തി. സുഡാനില്‍ നിന്നുള്ള കപ്പലില്‍ 1,407 ഹാജിമാരാണുണ്ടായിരുന്നത്. ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് സഹമന്ത്രി അഹ്മദ് അല്‍ഹസന്‍, സൗദി പോര്‍ട്ട്‌സ് അതോറിറ്റി ആക്ടിംഗ് പ്രസിഡന്റ് മാസിന്‍ അല്‍തുര്‍ക്കി എന്നിവരും ജിദ്ദ തുറമുഖത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് തീര്‍ഥാടകരെ ജിദ്ദ തുറമുഖത്ത് സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group