റിയാദ്- കരിമരുന്ന് പ്രയോഗവും സംഗീത കച്ചേരികളും വിവിധ തരം പ്രദര്‍ശനങ്ങളുമായി സൗദിയില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷം ഗംഭീരമാക്കുമെന്ന് എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അറിയിച്ചു. കരിമരുന്ന് പ്രയോഗം റിയാദില്‍ ബൊളിവാഡ് സിറ്റിയിലും ജിദ്ദയില്‍ പ്രൊമിനൈഡിലും അല്‍കോബാറില്‍ വാട്ടര്‍ ടവറിലും മദീനയില്‍ അല്‍ആലിയ മാളിന് എതിര്‍വശത്തും ഹായിലില്‍ സലാം പാര്‍ക്കിന് പിറക് വശത്തും അബഹയില്‍ സമാ അബഹയിലും ജിസാനില്‍ നോര്‍ത്ത് കോര്‍ണീഷിലും അറാറില്‍ അറാര്‍ ടവറിന് പിന്നിലും അല്‍ജൗഫില്‍ കിംഗ് സല്‍മാന്‍ കള്‍ച്ചറല്‍ സെന്ററിന് പിറക് വശത്തും അല്‍ബാഹയില്‍ പ്രിന്‍സ് ഹുസാം പാര്‍ക്കിലും തബൂക്കില്‍ വാദി ദുബാനിലും ബുറൈദയില്‍ കിംഗ് അബ്ദുല്ല നാഷണല്‍ പാര്‍ക്കിലും നജ്‌റാനില്‍ പ്രിന്‍സ് ഹദ്‌ലൂല്‍ സ്‌പോര്‍ട്ട് സിറ്റിക്ക് സമീപവും നടക്കും. എല്ലായിടത്തും രാത്രി ഒമ്പത് മണിക്കാണ് കരിമരുന്ന് പ്രയോഗം. ജിദ്ദയില്‍ രണ്ടുദിവസമുണ്ടാകും.
ജിദ്ദ ഹില്‍ട്ടന്‍ ഹോട്ടലില്‍ മാജിദ് മുഹന്ദിസിന്റെയും റിയാദില്‍ പ്രിന്‍സസ് നൂറ യൂണിവേഴ്‌സിറ്റി തിയേറ്ററില്‍ അബാദി അല്‍ജൗഹര്‍, സീന ഇമാദ്, അബ്ദുല്ല അല്‍മുസ്തരീഹ് എന്നിവരുടെയും ദമാമില്‍ ദഹ്‌റാന്‍ എക്‌സ്‌പോ സെന്ററില്‍ റാബി സഖര്‍, മൗദി അല്‍ശംറാനി, ദഹൂം അല്‍തലാസി എന്നിവരുടെയും അല്‍ഖസീം സ്‌പോര്‍ട്‌സ് ഹാളില്‍ മിയാമി ബ്രാന്റിന്റെയും ജിദ്ദയില്‍ താമിര്‍ ആശൂറാഇന്റെയും യാമ്പുവില്‍ റോമന്‍ തിയേറ്ററില്‍ മയ് ഫാറൂഖ്, നവാഫ് അല്‍ജബര്‍ത്തി എന്നിവരുടെയും സംഗീത കച്ചേരികള്‍ വിവിധ ദിവസങ്ങളില്‍ നടക്കും.
റിയാദ് ബൊളിവാഡ് സിറ്റിയും ബൊളിവാഡ് വേള്‍ഡും നാലു മണിമുതല്‍ സന്ദര്‍ശകര്‍ക്ക് തുറക്കും. ഫയാ റിയാദില്‍ രാവിലെ എട്ട് മുതല്‍ മൂന്നു മണി വരെ പ്രവേശനമുണ്ടാകും. ജിദ്ദ പ്രൊമനൈഡില്‍ 10 ദിവസം വിവിധ ആഘോഷ പരിപാടികള്‍ നടക്കും. യാച്ച് ക്ലബ്ബില്‍ വൈകുന്നേരം അഞ്ചുമുതല്‍ രാത്രി രണ്ട് വരെ പരിപാടികള്‍ നടക്കും.
ജിദ്ദ ബാറ്റര്‍ജീ മെഡിക്കല്‍ കോളജ് തിയേറ്ററില്‍ 13 മുതല്‍ 17 വരെയും ദമാം അല്‍അസാല കോളജില്‍ 14 മുതല്‍ 18 വരെയും റിയാദ് ബൊളിവാഡ് സിറ്റിയിലെ മുഹമ്മദ് അലി തിയേറ്ററില്‍ 14 മുതല്‍ 17 വരെയും പ്രത്യേക ഷോകള്‍ അരങ്ങേറും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group