Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, May 15
    Breaking:
    • മുസ്ലിം ലീഗ് തിരിച്ചുനടക്കുന്നത് ചരിത്രത്തിലേക്ക്, ദേശീയ സമിതിയിൽ വനിതകൾക്ക് ഇടം നൽകിയത് ആഘോഷമാകുമ്പോൾ
    • ശമ്പളം 10,000 റിയാൽ വരെ; സൗദിയിൽ തൊഴിലവസരങ്ങളുമായി പെപ്‌സികോ
    • ദുബൈയിൽ ഇനി ഡ്രൈവിങ് ലൈസൻസ് രണ്ട് മണിക്കൂറിൽ കിട്ടും
    • ഭീകരവാദം അവസാനിപ്പിക്കുന്നതുവരെ നദീജല കരാറില്‍ ചര്‍ച്ചയില്ലെന്ന് ഇന്ത്യ
    • യു.എ.ഇയിൽ ഡൊണാൾഡ് ട്രംപിന് ഊഷ്മള സ്വീകരണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ഫിലിപ്പിനോ സയാമീസ് ഇരട്ടകളായ ക്ലിയയും മൗറീസും സൗദിയിലേക്ക് യാത്രതിരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/05/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഫിലിപ്പിനോ സയാമിസ് ഇരട്ടകളായ ക്ലിയയയും മൗറീസും മാതാപിതാക്കളും റിയാദിലേക്ക് യാത്ര തിരിക്കുന്നതിനു തൊട്ടുമുമ്പ് ഫിലിപ്പൈന്‍സിലെ സൗദി അംബാസഡര്‍ ഫൈസല്‍ അല്‍ഗാംദിയെ സന്ദര്‍ശിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ശിരസ്സുകള്‍ ഒട്ടിപ്പിടിച്ച നിലയിലുള്ള ഫിലിപ്പിനോ സയാമിസ് ഇരട്ടകളായ ക്ലിയയെയും മൗറീസിനെയും സൗദിയിലെത്തിച്ച് വേര്‍പെടുത്തല്‍ ശസ്ത്രക്രിയ നടത്താനുള്ള തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കുട്ടികളും മാതാപിതാക്കളും സ്വദേശത്തു നിന്ന് ഇന്ന് റിയാദിലേക്ക് യാത്ര തിരിച്ചു. ഫിലിപ്പൈന്‍സിലെ സൗദി അംബാസഡര്‍ ഫൈസല്‍ അല്‍ഗാംദി സൗദിയിലേക്ക് പുറപ്പെടുന്നതിനു തൊട്ടുമുമ്പ് സയാമിസ് ഇരട്ടകളെയും മാതാപിതാക്കളെയും സ്വീകരിച്ചു.

    സൗദി ഗവണ്‍മെന്റ് ജീവകാരുണ്യ മേഖലയില്‍ നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഫിലിപ്പിനോ സയാമിസ് ഇരട്ടകള്‍ക്കുള്ള വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയയെന്നും അന്താരാഷ്ട്ര തലത്തില്‍ രാജ്യം വഹിക്കുന്ന മുന്‍നിര പങ്കിന്റെ ഉദാഹരണമാണിതെന്നും സൗദിയിലെയും ഫിലിപ്പൈന്‍സിലെയും ഗവണ്‍മെന്റുകളെയും ജനങ്ങളെയും ഒന്നിപ്പിക്കുന്ന സൗഹൃദപരവും വിശിഷ്ടവുമായ ബന്ധങ്ങളുടെ ആഴം ഇത് പ്രതിഫലിപ്പിക്കുന്നതായും അംബാസഡര്‍ ഫൈസല്‍ അല്‍ഗാംദി പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കാണിക്കുന്ന വലിയ താല്‍പര്യത്തിന് സൗദി ഭരണാധികാരികള്‍ക്ക് അംബാസഡര്‍ നന്ദിയും അഭിനന്ദനവും പ്രകടിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൗദി ഭരണകൂടത്തിന്റെ ഈ ഉദാരമായ പ്രവൃത്തിക്കും കുട്ടികള്‍ക്ക് ലഭിക്കുന്ന വൈദ്യശാസ്ത്രപരവും മാനുഷികവുമായ പരിചരണത്തിനും സയാമിസ് ഇരട്ടകളുടെ കുടുംബങ്ങള്‍ അഗാധമായ നന്ദിയും കടപ്പാടും അറിയിച്ചു. സയാമിസ് ഇരട്ടകളെ വേര്‍പെടുത്തുന്നതില്‍ സൗദി അറേബ്യ ആഗോള തലത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. ലോകമെമ്പാടുമുള്ള സയാമിസ് കുട്ടികളുടെ കുടുംബങ്ങള്‍ക്ക് അവരുടെ കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കാനുള്ള ഒരു ലക്ഷ്യസ്ഥാനമായി രാജ്യം മാറിയിരിക്കുന്നു. എരിത്രിയന്‍ സയാമിസ് ഇരട്ടകളായ അസ്മാഇനെയും സുമയ്യയെയും വേര്‍പ്പെടുത്താന്‍ ഇന്ന് പൂര്‍ത്തിയാക്കിയ ശസ്ത്രക്രിയ അടക്കം ഇതിനകം 27 രാജ്യങ്ങളില്‍ നിന്നുള്ള 64 സയാമിസ് ഇരട്ടകളെ സൗദിയില്‍ വെച്ച് വിജയകരമായി വേര്‍പ്പെടുത്തിയിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    മുസ്ലിം ലീഗ് തിരിച്ചുനടക്കുന്നത് ചരിത്രത്തിലേക്ക്, ദേശീയ സമിതിയിൽ വനിതകൾക്ക് ഇടം നൽകിയത് ആഘോഷമാകുമ്പോൾ
    15/05/2025
    ശമ്പളം 10,000 റിയാൽ വരെ; സൗദിയിൽ തൊഴിലവസരങ്ങളുമായി പെപ്‌സികോ
    15/05/2025
    ദുബൈയിൽ ഇനി ഡ്രൈവിങ് ലൈസൻസ് രണ്ട് മണിക്കൂറിൽ കിട്ടും
    15/05/2025
    ഭീകരവാദം അവസാനിപ്പിക്കുന്നതുവരെ നദീജല കരാറില്‍ ചര്‍ച്ചയില്ലെന്ന് ഇന്ത്യ
    15/05/2025
    യു.എ.ഇയിൽ ഡൊണാൾഡ് ട്രംപിന് ഊഷ്മള സ്വീകരണം
    15/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version