മക്ക – അസുഖം ഭേദമായതിനെ തുടര്‍ന്ന് വിശുദ്ധ ഹറമിലെ ഇമാമും ഖത്തീബുമായ ശൈഖ് ഡോ. ഫൈസല്‍ ഗസ്സാവി ഹറം മിഹ്‌റാബില്‍ ഇമാമത്ത് ദൗത്യം പുനരാരംഭിച്ചു. രോഗബാധിതനായതിനെ തുടര്‍ന്ന് ശൈഖ് ഡോ. ഫൈസല്‍ ഗസ്സാവി ഹറമിലെ ഇമാമത്ത് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുയായിരുന്നു. ഇന്നലെ വൈകീട്ട് മഗ്‌രിബ് നമസ്‌കാരത്തിന് ശൈഖ് ഡോ. ഫൈസല്‍ ഗസ്സാവിയാണ് നേതൃത്വം നല്‍കിയത്. അസുഖം ഭേദമായി ഹറമില്‍ ഇമാമത്ത് ദൗത്യം പുനരാരംഭിക്കാന്‍ സാധിച്ചതില്‍ ഇഷ്ടജനങ്ങളും വിശ്വാസികളും ശൈഖ് ഡോ. ഫൈസല്‍ ഗസ്സാവിയെ അനുമോദിച്ചു.
സുഖംപ്രാപിച്ച് ഇമാമത്ത് ജോലിയില്‍ ശൈഖ് ഫൈസല്‍ അല്‍ഗസ്സാവി പുനഃപ്രവേശിച്ചതില്‍ തന്റെയും ഹറം ഇമാമുമാരുടെയും മുഅദ്ദിനുകളുടെയും സന്തോഷം ഹറം മതകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പ്രകടിപ്പിച്ചു. ഇസ്‌ലാമിക ലോകത്തെ ഏറ്റവും പ്രമുഖ ഇമാമുമാരിലും ഖത്തീബുമാരിലും ഒരാളാണ് ശൈഖ് ഡോ. ഫൈസല്‍ ഗസ്സാവി. മക്കയിലെ കുലീന കുടുംബത്തിലാണ് അദ്ദേഹം ജനിച്ചു വളര്‍ന്നത്. വിശുദ്ധ സ്ഥലത്തിന്റെ ആത്മീയത അദ്ദേഹത്തിന്റെ ആത്മാവിനെ ആകര്‍ഷിക്കുകയും പുണ്യസ്ഥലത്തിന്റെ ശാന്തത അദ്ദേഹത്തിന്റെ ശ്വാസത്തെ സമ്പന്നമാക്കുകയും ചെയ്തു. കുട്ടിക്കാലം മുതല്‍ വിശുദ്ധ ഹറമില്‍ ഖുര്‍ആന്‍ പാരായണങ്ങളുടെയും അമൂല്യമായ ഗ്രന്ഥ വായനകളുടെയും സുഗന്ധത്തില്‍ അദ്ദേഹത്തിന്റെ ആത്മാവ് മുഴുകി. വിശുദ്ധ ഖുര്‍ആനിന്റെ ചെറിയ കോപ്പിയും ഊദ് പുരട്ടിയ മുസല്ലയും കൈയിലേന്തി ഹറമിലെ മതപഠന ക്ലാസുകളിലും തഹ്ഫീസുല്‍ ഖുര്‍ആന്‍ ക്ലാസുകളിലും പതിവായി പങ്കെടുത്ത് സംസം നീരുറവയില്‍ നിന്ന് ദാഹം ശമിപ്പിക്കുകയും മഖാമു ഇബ്രാഹിമിനു സമീപം ചുവടുകള്‍ വെക്കുകയും ഹിജ്ര്‍ ഇസ്മായിലിനു മുന്നില്‍ പ്രാര്‍ഥനകള്‍ ആവര്‍ത്തിക്കുകയും ഹജറുല്‍അസ്‌വദിനു സമീപം സുന്നത്ത് നമസ്‌കാരങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group