മക്ക: നിയമ വിരുദ്ധമായി ഹജ് നിര്‍വഹിക്കുകയെന്ന ലക്ഷ്യത്തോടെ അനധികൃതമായി രാജ്യത്ത് തങ്ങിയ വിസിറ്റ് വിസക്കാര്‍ക്ക് മക്കയിലെ കെട്ടിടത്തില്‍ അഭയം നല്‍കിയ രണ്ടു ഇന്തോനേഷ്യക്കാരെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. 23 വിസിറ്റ് വിസക്കാര്‍ക്കാണ് നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന ഇന്തോനേഷ്യക്കാര്‍ അഭയം നല്‍കിയത്.
വ്യാജ ഹജ് സ്ഥാപനങ്ങളുടെ പേരില്‍ പരസ്യം ചെയ്തും വ്യാജ നുസുക് കാര്‍ഡുകള്‍ വിതരണം ചെയ്തും ഇരുവരും തട്ടിപ്പുകള്‍ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. നിരവധി വ്യാജ നുസുക് കാര്‍ഡുകള്‍ സംഘത്തിന്റെ പക്കല്‍ കണ്ടെത്തി.
നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് ഇന്തോനേഷ്യക്കാരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ വിസിറ്റ് വിസക്കാരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായും പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.