നജ്റാൻ – വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിൽ കാണാതായവരിൽ നജ്റാനിലെ മുൻപ്രവാസികളായ അബ്ദുൽ നാസർ , ബദറുദ്ധീൻ (ഷംന ഹോട്ടൽ ഫൈസലിയ്യ) എന്നിവരും. ഇവരുടെ കുടുംബത്തിലെ മുപ്പതിലേറെ പേരും അപകടത്തിൽപ്പെട്ടു. ഏഴുപേരുടെ മൃതദേഹങ്ങൾ ഇന്നലെ രക്ഷാപ്രവർത്തകർ കണ്ടെടുത്തു.
ഭാര്യമാരും കുട്ടികളും നാസറിന്റെ ഉപ്പയും സഹോദരങ്ങളും അടുങ്ങുന്ന ഒരു വലിയ കുടുംബം ദുരന്തത്തിൽ നഷ്ടമായി. നാസറും ബദറുദ്ദീനും നജ്റാനിലെ പ്രവാസികൾക്കിടയിലും സ്വദേശികൾക്കിടയിലും സുപരിചതരാണ്. നജ്റാൻ കെ.എം.സി.സി മുൻ സെക്രട്ടറി അയ്യൂബ് വയനാടിന്റെ സഹോദരനാണ് നാസർ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group