ദമ്മാം– പ്രവാസി വെൽഫെയർ ദമ്മാം റീജീയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ടും കിഴക്കൻ പ്രവിശ്യയിലെ ജാതി- മത വ്യത്യാസങ്ങൾക്കതീതമായ സൗഹൃദങ്ങളുടെ കൂടി ചേരൽ കൊണ്ടും ശ്രദ്ധേയമായി. ദമ്മാം സൈഹാത്തിൽ നടന്ന ഇഫ്താറിൽ, റീജീയണൽ കമ്മിറ്റി പ്രസിഡൻ്റ് ജംഷാദലി കണ്ണൂർ കിഴക്കൻ പ്രവിശ്യയിലെ കലാസാംസ്കാരിക, രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ വ്യക്തിത്വങ്ങളായ ഡോ. സിന്ധു ബിനു, ലീനാ ഉണ്ണികൃഷ്ണൻ, അയ്യൂബ് കൊടുങ്ങല്ലൂർ, ബിനു പുരുഷോത്തമൻ, ഉണ്ണികൃഷ്ണൻ, എന്നിവർ അതിഥികളായി.


സംഗമത്തിൽ വിവിധ ജില്ലാ -റീജിയണൽ, വനിതാ വിഭാഗം കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു. ജനറൽ കൺവീനർ സലീം കണ്ണൂർ, ഷൗകത്ത് പാടൂ,ബിനാൻ ബഷീർ,ആഷിഫ് കൊല്ലം, ഷരീഫ് കൊച്ചി, ജാബിർ കണ്ണൂർ,ഷമീം കണ്ണൂർ, സജ്ജാദ് ,സുനില സലീം, ജസീറ ഫൈസൽ, അനീസ മെഹബൂബ് , ഷോബി ഷാജു എന്നിവർ നേതൃത്വം നൽകി.



