മക്ക : ഹജ് പെര്‍മിറ്റില്ലാത്ത വിദേശികളെ കൂട്ടത്തോടെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച പ്രവാസിയെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. സൗദിയില്‍ നിയമാനുസൃത ഇഖാമകളില്‍ കഴിയുന്ന 35 പേരെയാണ് ബസില്‍ വിദേശി കടത്താന്‍ ശ്രമിച്ചത്. നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ 36 പേരെയും പ്രത്യേക കമ്മിറ്റിക്ക് കൈമാറിയതായി ഹജ് സുരക്ഷാ സേന അറിയിച്ചു.
ഹജ് പെര്‍മിറ്റില്ലാത്ത സന്ദര്‍ശന വിസക്കാര്‍ അടക്കമുള്ളവരെ മക്കയിലേക്ക് കടത്തുന്നവര്‍ക്ക് നിയമ ലംഘകരില്‍ ഒരാള്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ തോതില്‍ പിഴ ചുമത്തും. നിയമ ലംഘകരെ കടത്താന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യും. ഹജ് പെര്‍മിറ്റില്ലാതെ ഹജ് നിര്‍വഹിച്ചും ഹജ് നിര്‍വഹിക്കാന്‍ ശ്രമിച്ചും പിടിയിലാകുന്നവര്‍ക്ക് 20,000 റിയാല്‍ വരെ പിഴ ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group