ദുബായ് :എമിറേറ്റ്സ് ലോട്ടറി നറുക്കെടുപ്പിന്റെ 100 മില്യൺ ദിർഹം (225 കോടി രൂപ) ജാക്ക്പോട്ട് ഇന്ത്യക്കാരനായ റിട്ടയേർഡ് എൻഞ്ചിനീയർ ശ്രീരാം രാജഗോപാൽ (56) നേടിയതായി എമിറേറ്റ്സ് ലോട്ടറി ഓപ്പറേറ്റർ പ്രഖ്യാപിച്ചു.
മെഗാ 7 ഗെയിംമിലെ ഏഴ് നമ്പറുകളും യോജിപ്പിച്ചാണ് ചെന്നൈയിൽ താമസിക്കുന്ന ശ്രീറാം രാജഗോപാൽ ലോട്ടറി നറുക്കെടുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സമ്മാനം നേടിയത്. ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര പങ്കാളി 100 മില്യൺ ദിർഹം വിലമതിക്കുന്ന വമ്പിച്ച സമ്മാനം നേടുന്നത്.
തമിഴ്നാട്ടിലെ എളിയ കുടുംബത്തിൽ ജനിച്ച ശ്രീറം 1998ൽ സൗദി അറേബ്യയിൽ പ്രവാസ ജീവിതം തുടങ്ങി. 2023-ലാണ് ജോലി അവസാനിപ്പിച്ച നാട്ടിലേക്ക് പോയത്. സൗദിയിൽ എൻജിനീയറായാണ് ജോലി ചെയ്തത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. പ്രവാസ ജീവിതത്തിൽ കഷ്ടപ്പെട്ട്നേടിയ പണം കൊണ്ടാണ് അവരെ വളർത്തിയത്.
“ആരോഗ്യപ്രശ്നങ്ങളും രോഗബാധിതയായ അമ്മയുടെ പരിചരണവുമായി കഴിയുന്നതിനിടയിലുമാണ് ഭാഗ്യം കടാക്ഷിച്ചത്.ഇത്ര വലിയൊരു തുക എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയില്ല’ശ്രീറാം രാജഗോപാൽ പറഞ്ഞു.
പണം എന്തു ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും, മുൻ തീരുമാന പ്രകാരം അതിൽ നിന്ന് നല്ലൊരു ശതമാനം ദാനം ചെയ്യണമെന്ന് താനെയാണ് ഉദ്യേശിക്കുന്നത്.ഈ നേട്ടം തന്റെ കുടുംബത്തിനും ലോകമെമ്പാടുമുള്ള സ്വപ്നം കാണുന്നവർക്കുമുള്ള പ്രതീക്ഷയാണന്നും അദ്ദേഹം പറഞ്ഞു.
“ആദ്യം ഞാൻ അത് വിശ്വസിച്ചില്ല. ഞാൻ നറുക്കെടുപ്പ് വീഡിയോ വീണ്ടും പ്ലേ ചെയ്തു, വിജയിച്ച നമ്പറുകളുടെ സ്ക്രീൻഷോട്ട് പോലും എടുത്താണ് സമ്മാനം കിട്ടിയതായി ഉറപ്പിച്ചത്. എനിക്ക് എഴുപത് ശതമാനം സന്തോഷവും മുപ്പത് ശതമാനം ഭയവുമാണ്. ഇത് ഒരു വലിയ തുകയാണ്. ഈ വിജയം എനിക്ക് മാത്രമല്ല; എന്റെ കുടുംബത്തിനും, എന്റെ കുട്ടികൾക്കും, വായിക്കുന്ന എല്ലാവർക്കും പ്രതീക്ഷയാണ്. ഓരോ അച്ഛനും തങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ സ്വപ്നം കാണുന്നു – ഇപ്പോൾ എനിക്ക് കഴിയും. തലമുറകളുടെ സമ്പത്ത് കെട്ടിപ്പടുക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
ടൈച്ചെറോസിന്റെ ഉടമസ്ഥതയിലും നടത്തിപ്പിലുമുള്ള എമിറേറ്റ്സ് ഡ്രോ 2021 സെപ്റ്റംബറിൽ ആരംഭിച്ചെങ്കിലും, ജനറൽ കൊമേഴ്‌സ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) പുതിയ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട്, 2024 ജനുവരി 1-ന് യുഎഇ പ്രവർത്തനങ്ങൾ നിർത്തിവച്ചതിനുശേഷം, ഓൺലൈൻ വഴി ആഗോള നെറ്റ്‌വർക്കിലേക്ക് വ്യാപിച്ചു.