ജിദ്ദ: സൗദി അറേബ്യയിൽ വാടക കരാറുകൾ ഡോക്യുമെന്റ് ചെയ്യുന്നതിനുള്ള ഫീസ് വിശദാംശങ്ങൾ ഈജാർ നെറ്റ്‌വർക്ക് വ്യക്തമാക്കി. പാർപ്പിട വാടക കരാർ രജിസ്റ്റർ ചെയ്യാൻ വർഷംതോറും 125 റിയാൽ ഫീസ് ഈടാക്കും.
പാർപ്പിട വാടക കരാർ കൈമാറ്റം ഡോക്യുമെന്റ് ചെയ്യാൻ 250 റിയാൽ നൽകണം. വാണിജ്യ വാടക കരാറുകൾ രജിസ്റ്റർ ചെയ്യാൻ ആദ്യ വർഷം 200 റിയാലും, പുതുക്കുന്നതിന് 400 റിയാലും ഫീസ് ബാധകമാണ്.
വാണിജ്യ വാടക കരാർ കൈമാറ്റം ഡോക്യുമെന്റ് ചെയ്യാനും 400 റിയാൽ ഫീസ് നൽകണം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group