ജിദ്ദ – രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലെയും ജുമാമസ്ജിദുകളും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്കാരം സംഘടിപ്പിക്കാന്‍ ഇസ്ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിര്‍ദേശിച്ചു. ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം സൂര്യോദയം നടന്ന് 15 മിനിറ്റിനു ശേഷമാണ് പെരുന്നാള്‍ നമസ്കാരം നിര്‍വഹിക്കേണ്ടത്. അറ്റകുറ്റ, ശുചീകരണ ജോലികള്‍ പൂര്‍ത്തിയാക്കി പെരുന്നാള്‍ നമസ്കാരത്തിനു വേണ്ടി ഈദ് ഗാഹുകളും ജുമാമസ്ജിദുകളും മുന്‍കൂട്ടി സജ്ജീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group