ജിദ്ദ – മദീനക്കു സമീപമുള്ള അല്‍ഐസിനും തബൂക്ക് പ്രവിശ്യയില്‍ പെട്ട ഉംലജിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന അഗ്‌നിപര്‍വ്വത മേഖലയായ ഹരത്ത് അല്‍ശാഖയുടെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തും ഇറാഖിലും സൗദി ജിയോളജിക്കല്‍ സര്‍വേ രണ്ട് ഭൂകമ്പങ്ങള്‍ രേഖപ്പെടുത്തി. ശനിയാഴ്ച വൈകുന്നേരം 7.58.25 ന് ഹരത്ത് അല്‍ശാഖയില്‍ നിന്ന് ഏകദേശം 86 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറാണ് റിക്ടര്‍ സ്‌കെയിലില്‍ 3.43 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഇറാഖില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.09 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും സൗദി ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



