കൈയെഴുത്തു പ്രതികള്‍ക്ക് ഇ-പ്ലാറ്റ്ഫോം
ജിദ്ദ – അപൂര്‍വവും അമൂല്യവുമായ കൈയെഴുത്തു പ്രതികള്‍ക്ക് ഇ-പ്ലാറ്റ്ഫോം ആരംഭിച്ചതായി സാംസ്കാരിക മന്ത്രി ബദ്ര് ബിന്‍ അബ്ദുല്ല ബിന്‍ ഫര്ഹാന് രാജകുമാരന് അറിയിച്ചു. സാംസ്കാരിക മന്ത്രാലയവും ലൈബ്രറീസ് കമ്മീഷനും സഹകരിച്ചാണ് പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നത്. https://culturalhub.moc.gov.sa/ar-SA/ManuscriptListing എന്ന ലിങ്കിലുള്ള പ്ലാറ്റ്ഫോമില്‍ ആദ്യ ഘട്ടത്തില്‍ അറബിയിലുള്ള അപൂര്‍വമായ 1,26,000 ലേറെ കൈയെഴുത്തു പ്രതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈവിധ്യമായ വിജ്ഞാനങ്ങളുടെ കലവറകള്‍ ഉള്‍ക്കൊള്ളുന്ന കൈയെഴുത്തു പ്രതികളില്‍ ഓരോന്നിനെയും കുറിച്ച സംക്ഷിപ്ത അവലോകനം, അതിന്റെ ഉറവിടം, അവ സൂക്ഷിച്ച സ്ഥലം എന്നിവയെല്ലാം പ്ലാറ്റ്ഫോമില്‍ പരാമര്‍ശിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group