ജിദ്ദ– ഇസ്ലാമിക് തുറമുഖം വഴി ചരക്ക് ലോഡിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് കണ്ടെടുത്തു. സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. കണ്ടെയ്നറിൽ ഇറക്കുമതി ചെയ്ത ഫ്രോസൻ ഇറച്ചി കവറുകൾക്കകത്ത് ഒളിപ്പിച്ച നിലയിലാണ് 28.9 കിലോ കൊക്കൈൻ കണ്ടെത്തിയത്. സുരക്ഷാ സാങ്കേതികവിദ്യകളും പോലീസ് നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group