മദീന: ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ മദീന അൽ മുആസാത്ത് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന തൃശ്ശൂർ നെല്ലായി വയലൂർ ഇടശ്ശേരി ഡെൽമ ദിലീപിൻ്റെ (26) മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകും.
കഴിഞ്ഞ മാസം ഇരുപത്തിമൂന്നാം തിയ്യതി ഹൃദയ സ്തംഭനം മൂലം ജോലിക്കിടയിൽ ആശുപത്രിയിൽ കുഴഞ്ഞ് വീണായിരുന്നു മരണം സംഭവ്വിച്ചത്. ഇന്ന് രാത്രി സൗദി എയർലെൻസിൻ്റെ 1464 വിമാനത്തിലാണ് എംബോ ചെയ്ത മൃതശരീരം നാട്ടിലേക്ക് കൊണ്ടു പോകുക.
രണ്ട് വർഷത്തോളമായി മുആസാത്ത് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന ഡെൽമ മരണം സംഭവ്വിക്കുന്നതിൻ്റെ ഒരാഴ്ച്ച മുമ്പാണ് അവധിക്ക് നാട്ടിൽ പോയി കുടുംബത്തെ സന്ദർശിച്ച് തിരിച്ചെത്തിയത്. മരണം സംഭവിച്ചത് മുതൽ ആശുപത്രി അധികൃതരും കെ എം സി സി പ്രവർത്തകരായ ഷെഫീക്ക് മുവ്വാറ്റുപുഴയും റാഫി മണ്ണാർക്കാടും നിയമസഹായങ്ങൾക്കായി ഒപ്പൊമുണ്ടായിരുന്നു.
നാളെ രാവിലെ നെടുമ്പാശ്ശേരി വിമാനതാവളത്തിലെത്തുന്ന മൃതദ്ധേഹം സഹോദരി ഭർത്താവ് ആൻ്റണി ഏറ്റവാങ്ങും. ദിലീപ് (പിതാവ്) ലിന (മാതാവ്) ഡെന്ന ഏക (സഹോദരി )