ജിദ്ദ – പ്രതിരോധ മേഖലയില്‍ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനും യു.എസ് പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്സെത്തും ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി.
ഉഭയകക്ഷി ബന്ധങ്ങളും അവ വികസിപ്പിക്കാനുള്ള വഴികളും മേഖലയിലും ലോകത്തും സുരക്ഷയും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. സുരക്ഷാ, സൈനിക സ്വഭാവമുള്ള പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തുടര്‍ച്ചയായ ഏകോപനം സ്ഥിരീകരിച്ച്, പരസ്പര താല്‍പര്യമുള്ള നിരവധി പ്രതിരോധ വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group