ദമ്മാം: കിഴക്കൻ പ്രവിശ്യ കേന്ദ്രീകരിച്ചുള്ള പട്ടാമ്പിക്കാരുടെ കൂട്ടായ്മയായ പട്ടാമ്പി കൂട്ടായ്മ- ദമാം “സ്നേഹ സംഗമം 2k24” എന്ന പേരിൽ അംഗങ്ങളുടെ ഒത്തു ചേരൽ സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ പങ്കെടുത്തു. പ്രസിഡന്റ് റിയാസ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. ഇറാം കമ്പനി സി.ഇ.ഒ റസാഖ് മഠത്തിൽ സംഗമം ഉത്ഘാടനം ചെയ്തു. അഡ്വൈസറി ബോർഡ് മെമ്പർ സക്കീർ പറമ്പിൽ തന്റെ മുഖ്യ പ്രഭാഷണത്തിൽ റിയാദ് ജയിലിൽ വധശിക്ഷാ തടവുകാരൻ അബ്ദുൽ റഹീമിന്റെ മോചന പണ സമാഹരണത്തിൽ പങ്കാളിയാവാൻ കഴിഞ്ഞത് പട്ടാമ്പി കൂട്ടായ്മയുടെ യശ്ശസ് ദമാം പൊതുസമൂഹത്തിൽ അടയാളപ്പെടുത്തിയതായി പറഞ്ഞു. വനിതാ വിഭാഗം പ്രസിഡന്റ് നാഹിദ് സബ്രി , അഡ്വൈസറി ബോർഡ് മെമ്പർ സജിത ടീച്ചർ , ജനറൽ സെക്രട്ടറി സൽമ ടീച്ചർ, ട്രഷറർ ആരിഫ ഷാഹിദ് എന്നിവർ സംസാരിച്ചു. ചടങ്ങിന് ജനറൽ സെക്രട്ടറി ഷാഫി പരുവാരത്ത് സ്വാഗതവും ട്രെഷറർ ഷബീർ കൊപ്പം നന്ദിയും പറഞ്ഞു.
പാചക മത്സരം , മൈലാഞ്ചി ഇടൽ മത്സരം , ചെസ്സ് മത്സരം , ചിത്ര രചന മത്സരം എന്നിവയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഗാനമേളയും കുട്ടികളുടെ ഒപ്പനയും വനിതാ വേദിയുടെ ഡാൻസുമടക്കം നിരവധി പ്രോഗ്രാമുകൾ അരങ്ങേറി. അംഗങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും നോർക്ക ഹെല്പ് ഡെസ്കും ഒരുക്കിയിരുന്നു. ശ്വേത സുരേഷ് , മാസിൽ എന്നിവർ അവതാരകരും സഹീറ അസ്ലു , മുംതാസ് , ഫാത്തിമ റീം എന്നിവർ മത്സര ഇനങ്ങളുടെ വിധികർത്താക്കളുമായിരുന്നു. ഷെറിൻ സഫ്‌വാൻ, ഷഹനാസ് മൻസൂർ, ഷാഹിദ് വിളയൂർ, അൻവർ, ജംഷിദ് , രതീഷ്, ശിഹാബ്, ഹബീബ് കൊപ്പം, സഫ്‌വാൻ ഹാമിദ്, നാസർ വിളത്തൂർ, മമ്മുട്ടി കാരക്കാട്, നിദാശ് മൊയ്‌തീൻ, ഷഫീഖ് , നിസാർ പട്ടാമ്പി ,നൗഷാദ് ഗ്രീൻ പാർക്ക്, ജ്യോതിഷ് പട്ടാമ്പി ,റസാഖ് കെ പി , എന്നിവർ നേതൃത്വം നൽകി.