ദമാം: ഒ.ഐ.സി.സി ദമാം റീജ്യണൽ കമ്മിറ്റിയുടെ കീഴിലുള്ള വനിതാവേദിയുടെ നേതൃത്വത്തിൽ ദമാം തർഹീലിൽ (വനിതാ അഭയകേന്ദ്രം) സന്ദർശനം നടത്തി. പെരുന്നാൾ വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും പെരുന്നാൾ മധുരവുമടങ്ങുന്ന കിറ്റ് അന്തേവാസികൾക്ക് കൈമാറി.
വിവിധ കേസുകളിൽ നിയമകുരുക്കിലകപ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിവിധ രാജ്യക്കാരായ അന്തേവാസികൾ അഭയകേന്ദ്രത്തിൽ ഉണ്ട്. ഇവിടെ എത്തിപ്പെടുന്ന ഇന്ത്യക്കാരുടെ കാര്യത്തിൽ മലയാളി സന്നദ്ധ സംഘടനകൾ ഉൾപ്പടെയുള്ള കൂട്ടായ്മകൾ കൃത്യമായി ഇടപെടുന്നത് കൊണ്ട് അവർക്ക് എത്രയും
പെട്ടന്ന് നിയമപ്രശ്നങ്ങൾ തീർത്ത് സ്വദേശത്തേക്ക് മടങ്ങാൻ സാധിക്കാറുണ്ടെന്ന് തർഹീൽ ഉദ്യോഗസ്ഥർ അറിയിച്ചു.
ഒ ഐ സി സി ദമാം റീജ്യണൽ കമ്മിറ്റി പ്രസിഡൻറ് ഇ. കെ സലിം, സംഘടനാ കാര്യ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, വനിതാ വേദിയുടെ ചുമതലയുള്ള റീജ്യണൽ സെക്രട്ടറി രാധിക ശ്യാംപ്രകാശ്, റീജ്യണൽ വനിതാവേദി പ്രസിഡൻറ് ലിബി ജയിംസ്, വനിതാവേദി ജനറൽ സെക്രട്ടറി ഹുസ്ന ആസിഫ്, വനിതാ വേദി നേതാക്കളായ റൂബി അജ്മൽ, ബെറ്റി തോമസ്, ഷലൂജ ഷിഹാബ്, സലീന ജലീൽ, കീർത്തി ബിനൂപ്, ലിൻസി ജോൺ, സോഫിയ താജു, ഒ ഐ സി സി ദമാം റീജ്യണൽ സെക്രട്ടറി ആസിഫ് താനൂർ, പാലക്കാട് ജില്ലാ പ്രസിഡൻറ് ശ്യാംപ്രകാശ്, ജയിംസ് കൈപ്പള്ളിൽ, ബിനൂപ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.