റിയാദ് – റിയാദില്‍ വെച്ച് നടത്തിയ കോസ്മെറ്റിക് സര്‍ജറി പാളിയതിനെ തുടര്‍ന്ന് മോഡല്‍ ദാന അല്‍ശഹ്‌രിയുടെ മുഖം വികൃതമായി. സര്‍ജറിയുടെ ഫലമായി മുഖം ഗുരുതരമായി വികൃതമായതായി കാണിക്കുന്ന ഫോട്ടോകള്‍ ദാന അല്‍ശഹ്‌രി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തു. ശസ്ത്രക്രിയ ദാനയുടെ മുഖഭാവങ്ങളെ പൂര്‍ണമായും മാറ്റിമറിച്ചു.
‘റിയാദിലെ ഒരു ഡെര്‍മറ്റോളജി ആന്റ് കോസ്മെറ്റിക് ക്ലിനിക്കിന്റെ പരസ്യം കണ്ട് സ്ഥാപനത്തില്‍ എത്തിയ തനിക്ക് ഡോക്ടര്‍ നടത്തിയ സൗന്ദര്യവര്‍ധക ശസ്ത്രക്രിയ പരാജയപ്പെട്ടതിന്റെ ഫലമായി ഞാന്‍ വികൃതയായി’ – ഫോട്ടോകള്‍ക്കൊപ്പമുള്ള അടിക്കുറിപ്പില്‍ ദാന അല്‍ശഹ്രി എഴുതി. ഫോട്ടോകളില്‍ ദാന അല്‍ശഹ്‌രിയുടെ മുഖം പൂര്‍ണ്ണമായും വീര്‍ത്തു കിടക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



