ജിദ്ദ – സൗദിയില്‍ പാലുല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ വന്‍കിട ഡയറി കമ്പനികള്‍ക്ക് നീക്കം. ദിവസങ്ങള്‍ക്കുള്ളില്‍ കമ്പനികള്‍ വില വര്‍ധിപ്പിക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ വര്‍ഷം കോടിക്കണക്കിന് റിയാല്‍ ലാഭം നേടിയ ഡയറി കമ്പനികള്‍ കാലിത്തീറ്റ വിലക്കയറ്റവും ചരക്ക് ഗതാഗത ചെലവ് ഉയര്‍ന്നതുമാണ് പാലുല്‍പന്നങ്ങളുടെ വില ഉയര്‍ത്തുന്നതിന് ന്യായീകരണമായി പറയുന്നത്.
പാലുല്‍പന്ന വ്യവസായ മേഖലയില്‍ ചില ഘടകങ്ങളുടെ വിലയില്‍ ആപേക്ഷിക സ്ഥിരതയുണ്ട്. ചില കാര്‍ഷിക, ഭക്ഷ്യ മേഖലകളില്‍ സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്ന ബദലുകളുടെ സാന്നിധ്യവുമുണ്ട്. ഈ സാഹചര്യത്തില്‍ പാലുല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് ഉപയോക്താക്കള്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group