Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 10
    Breaking:
    • ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് വർധന; തിരിച്ചു പോകാനാവാതെ മലയാളികൾ
    • കുവൈത്തിൽ മുസ്​ലിം ഇതര ആരാധനാലയങ്ങൾക്കും ലൈസൻസ് ഏർപ്പെടുത്താൻ നീക്കം
    • ഖത്തറിലെ ഇസ്രായേൽ ആക്രമണം: ഇന്ത്യ പ്രതികരിക്കണമെന്ന് സഞ്ജീവ് അറോറ
    • ‘നവോദയോത്സവ് 2025’ സംഘടിപ്പിച്ച് ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ കമ്മിറ്റി
    • ബഹ്‌റൈനിൽ കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദ ഫണ്ടിങിനും എതിരെ പുതിയ ഭേദഗതികൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    ‘വൗ മോം’ ഗ്രാൻഡ് ഫിനാലെ: റഹീന ഹക്കീമിന് കിരീടം, അമ്മമാരുടെ താരോത്സവം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/06/2025 Community 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അൽ ഖോബാർ: വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കിഴക്കൻ പ്രവിശ്യയിലെ അമ്മമാർക്കായി സംഘടിപ്പിച്ച ‘വൗ മോം’ റിയാലിറ്റി ഷോയുടെ ഗ്രാൻഡ് ഫിനാലെയിൽ റഹീന ഹക്കീം വിജയിയായി തിരഞ്ഞെടുക്കപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജസീന മനാഫ് രണ്ടാം സ്ഥാനവും, അമൃത ലോഹി മൂന്നാം സ്ഥാനവും, കൃപ പിള്ള നാലാം സ്ഥാനവും, മുബഷിറ ബഷീർ അഞ്ചാം സ്ഥാനവും നേടി.

    ജൂൺ 30ന് വെള്ളിയാഴ്ച ദമ്മാം ഫൈസലിയയിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ, കുടുംബാംഗങ്ങളുടെ നിറഞ്ഞ സാന്നിധ്യത്തിൽ അഞ്ച് ഫൈനലിസ്റ്റുകൾ മാറ്റുരച്ചു. പ്രശസ്ത സിനിമാതാരം മീര നന്ദൻ മുഖ്യാതിഥിയായി എത്തി വിജയികൾക്ക് കിരീടം അണിയിച്ചു.

    28 മത്സരാർഥികളുമായി ഒരു മാസത്തോളം നീണ്ട വിവിധ റൗണ്ടുകളിലൂടെ നടന്ന ‘വൗ മോം’ റിയാലിറ്റി ഷോ, തനതായ പുതുമയും വൈവിധ്യവും കൊണ്ട് ശ്രദ്ധേയമായി. ഗ്രാൻഡ് ഫിനാലെയിൽ മത്സരാർഥികൾക്ക് പുറമെ, വിവിധ റൗണ്ടുകളിലെ വിജയികളെയും സംഘടന സമ്മാനങ്ങൾ നൽകി ആദരിച്ചു. നാസിയ നാസർ ‘പെൻ യുവർ സ്റ്റോറി’, ‘ബ്രെയിൻ ബാറ്റിൽ’ റൗണ്ടുകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടി റൗണ്ട് വിന്നറായി. അയിഷ ഷഹീൻ ‘കുക്കിങ്’ റൗണ്ടിലും, നിഖില ജോസ് ‘ക്രാഫ്റ്റി മോം’ റൗണ്ടിലും, ഫസീല ഷർത്താസ് ‘മോംസ് ക്രാഡിൽ’ റൗണ്ടിലും മികച്ച പ്രകടനം കാഴ്ചവച്ചു.

    ഷോയിൽ പങ്കെടുത്ത എല്ലാ അമ്മമാർക്കും അവരുടെ കുട്ടികൾക്കും മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. മുഖ്യ പ്രായോജകരായ UIC ഗ്ലോബൽ മേധാവി അബ്ദുൽ മജീദ് ബദറുദ്ദിൻ എല്ലാ മത്സരാർഥികൾക്കും വിജയികൾക്കും പ്രത്യേക സമ്മാനങ്ങൾ നൽകി അനുമോദിച്ചു.

    പരിപാടി, വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് അഡ്വൈസർ ബോർഡ് അംഗവും പ്രമുഖ വ്യവസായിയുമായിരുന്ന അന്തരിച്ച അപ്പൻ മേനോന് ആദരമർപ്പിച്ച് ആരംഭിച്ചു. സംഘടനയിലെ ഗായകർ അവതരണ ഗാനം മനോഹരമായി അവതരിപ്പിച്ചു.

    വനിതാ വിഭാഗം പ്രസിഡന്റ് ഷംല നജീബിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ്, വേൾഡ് മലയാളി കൗണ്‍സില്‍ അൽ ഖോബാർ പ്രൊവിൻസ് പ്രസിഡന്റ് ഷമീം കാട്ടാക്കട ഉദ്ഘാടനം ചെയ്തു. മിഡിൽ ഈസ്റ്റ് വനിതാ വിഭാഗം ട്രഷറർ അർച്ചനാ അഭിഷേക് മത്സരാർഥികൾക്ക് ഗ്രൂമിംഗ് നൽകി. ചെയർമാൻ അഷ്‌റഫ് ആലുവ, മുഖ്യ രക്ഷാധികാരി മൂസക്കോയ, ജനറൽ സെക്രട്ടറി ദിനേശൻ നടുക്കണ്ടിയിൽ, ട്രഷറർ അജീം ജലാലുദ്ദീൻ, വനിതാ വിഭാഗം സെക്രട്ടറി അനുപമ ദിലീപ് എന്നിവർ ആശംസകൾ നേർന്നു. കൺവീനർ ഗുലാം ഹമീദ് ഫൈസൽ സ്വാഗതവും, വനിതാ വിഭാഗം ട്രഷറർ രതി നാഗ നന്ദിയും പറഞ്ഞു.

    ‘വൗ മോം’ ജഡ്ജിങ് ടീമിനെ ഏകോപിപ്പിച്ച മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് നജീബ് അരഞ്ഞിക്കൽ, ജഡ്ജിങ് വിശദാംശങ്ങൾ സദസ്സിന് വിശദീകരിച്ചു. ‘ഫാമിലി സ്കിറ്റ്-മി വിത്ത് ഫാമിലി’, ‘റാപ്പിഡ് ഫയർ’, ‘പവർ പോസ്’ എന്നീ മൂന്ന് പ്രധാന റൗണ്ടുകളിൽ ഫൈനലിസ്റ്റുകൾ മികച്ച പ്രകടനം കാഴ്ചവച്ചു. ആവേശകരമായ റൗണ്ടുകൾക്കിടയിൽ, വിജയിയെ അറിയാൻ ഫൈസലിയ ഓഡിറ്റോറിയത്തിൽ കാണികള്‍ ആകാംക്ഷയോടെ കാത്തിരുന്നു. മത്സര ഇടവേളകളിൽ, ദേവിക കലാക്ഷേത്ര, അനുഗ്രഹ ഡാൻസ് സ്കൂൾ, വരലക്ഷ്മി നൃത്ത വിദ്യാലയം, വേവ്സ് ഡാൻസ് ടീം എന്നിവരുടെ വ്യത്യസ്തമായ നൃത്ത പ്രകടനങ്ങൾ പരിപാടിക്ക് മിഴിവേകി.

    മുഖ്യ സ്പോൺസർമാരെ മീര നന്ദനും വേൾഡ് മലയാളി കൗൺസിൽ നേതാക്കളും മൊമെന്റോ നൽകി ആദരിച്ചു. യാസർ അറാഫത്, ബമീന റാസിഖ്, നീന മാർട്ടിൻ, റൈനി ബാബു എന്നിവർ അവതാരകരായി. അഭിഷേക് സത്യനും അശോകും ടെക്നിക്കൽ കൺസോളിന് നേതൃത്വം നൽകി. സംഘടനയിലെ ക്യാബിനറ്റ്, എക്സിക്യൂട്ടീവ്, പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ വിവിധ മേഖലകളിൽ പരിപാടിക്ക് നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    women
    Latest News
    ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് വർധന; തിരിച്ചു പോകാനാവാതെ മലയാളികൾ
    10/09/2025
    കുവൈത്തിൽ മുസ്​ലിം ഇതര ആരാധനാലയങ്ങൾക്കും ലൈസൻസ് ഏർപ്പെടുത്താൻ നീക്കം
    10/09/2025
    ഖത്തറിലെ ഇസ്രായേൽ ആക്രമണം: ഇന്ത്യ പ്രതികരിക്കണമെന്ന് സഞ്ജീവ് അറോറ
    10/09/2025
    ‘നവോദയോത്സവ് 2025’ സംഘടിപ്പിച്ച് ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ കമ്മിറ്റി
    10/09/2025
    ബഹ്‌റൈനിൽ കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദ ഫണ്ടിങിനും എതിരെ പുതിയ ഭേദഗതികൾ
    10/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version