ജിദ്ദ: വിശുദ്ധ ഹജ്ജ് കർമ്മത്തിനായെത്തിച്ചേർന്ന ഹജ്ജാജിമാരെ കെ എം സി സി, ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം, സൗദി ആലപ്പുഴ വെൽഫെയർ അസ്സോസിയേഷൻ, ഓ.ഐ.സി.സി എന്നീ സംഘടനാ പ്രവർത്തകർ ഹൃദ്യമായി സ്വീകരിച്ചു.

കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അബൂബക്കർ അരിമ്പ്ര, ജന. സെക്രട്ടറി വി.പി. മുസ്തഫ, നാസർ എടവനക്കാട്, നൗഫൽ റഹേലി, മുസ്തഫ കോഴിശ്ശേരി, ശിഹാബ് താമരക്കുളം, ഹജ്ജ് വെൽഫെയർ ഫോറം ചെയർമാൻ നസീർ വാവാക്കുഞ്ഞ്, ഇസ്മായിൽ നീറാട്, സൗത്ത് സോൺ നേതാക്കളായ ജാബിർ മടിയൂർ, അനസ് അരിമ്പാശ്ശേരി, സവ ജന. സെക്രട്ടറി നൗഷാദ് പാനൂർ, സിദ്ദീഖ് മണ്ണഞ്ചേരി, നദീർ പാനൂർ, നാസർ കായംകുളം എന്നിവരുടെ നേതൃത്വത്തിലാണ് തീർത്ഥാടകരെ സ്വീകരിച്ച് മക്കയിലേക്കുള്ള വാഹനത്തിൽ കയറ്റി വിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group