റിയാദ്: സൗദി അറേബ്യയുടെ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) സൗദി യൂണിറ്റ് റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ എഴുപതില്‍പരം പേര്‍ രക്തദാനം ചെയ്തു. സൗദിയുഎന്‍എ പ്രസിഡണ്ട് ഷമീര്‍ ഷംസുദ്ദീന്റെ അധ്യക്ഷതയില്‍ സൗദി ബ്ലെഡ് ഡൊണേസ് കേരളയുടെ പ്രസിഡന്റ് ഗഫൂര്‍ കൊയിലാണ്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സൗദി, ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി നഴ്‌സുമാരുടെ ഏറ്റവും വലിയ സംഘടനയാണ്. ബിബി ജോയ് പ്രോഗ്രാം കോഓര്‍ഡിനേറ്റ് ചെയ്തു. മൈജോ ജോണ്‍, ഷമീര്‍ ഷംസുദീന്‍, രഞ്ജു പീച്ചിഞ്ചേരി, ഫെബി മാത്യു, മായ ജയരാജ്, ശ്യാം കുമാര്‍, നിമിഷ തോമസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. സെക്രട്ടറി മാത്യു സ്വാഗതവും ട്രഷറര്‍ ബിബി ജോയ് നന്ദിയും പറഞ്ഞു.