റിയാദ്: പൂനൂരിലേയുംപൂനൂർ പരിസര പ്രദേശങളിലെ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ പൂനൂർ മൻസിൽ സംഘടിപ്പിച്ച “പൂനൂർ ചന്തം” എന്ന പരിപാടി റിയാദിലെ പൂനൂർ നിവാസികൾക്ക് ഒരു പുതിയ അനുഭവമായി മാറി. പൂനൂരിന്റെ ഗ്രാമീണ ഭംഗിയും സൗഹൃദങ്ങളും ഓർമ്മിപ്പിച്ച് നടന്ന ഈ പരിപാടിയിൽ നിരവധി പ്രവാസികൾ പങ്കെടുത്തു.
സൗദി അറേബ്യയിലെ റിയാദിൽ വെച്ച് നടന്ന ഈ കുടുംബസംഗമം, പൂനൂർ നിവാസികൾക്ക് ഒരുമിച്ചിരിക്കാനും ഓർമ്മകൾ പങ്കുവെക്കാനുമുള്ള മികച്ച വേദിയൊരുക്കി. വിഭവസമൃദ്ധമായ നാടൻ വിഭവങ്ങൾ, കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ, കലാ-കായിക മത്സരങ്ങൾ എന്നിവ പരിപാടിയുടെ മുഖ്യ ആകർഷണങ്ങളായിരുന്നു. കൊച്ചി കോയ ഉൾപ്പെടെയുള്ള പൂനൂരിന്റെ തനത് നാടൻ വിഭവങ്ങൾ ചന്തത്തിന് പ്രത്യേക മാറ്റ് കൂട്ടി.
ഇത്തരം പരിപാടികൾ പ്രവാസി സമൂഹത്തിൽ സ്നേഹബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും നാടിന്റെ പൈതൃകം അടുത്ത തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും സഹായകമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച സംഘാടകർക്കും പങ്കെടുത്തവർക്കും പൂനൂർ മൻസിൽ ഭാരവാഹികൾ നന്ദി അറിയിച്ചു. ഭാവിയിൽ ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്നും അവർ വ്യക്തമാക്കി.