ജിദ്ദ: ഹൃസ്വ സദർശനനാർത്ഥം ജിദ്ദയിൽ എത്തിയ സാമൂഹ്യ,ജീവകാരുണ്യ പ്രവർത്തകനും,ദീർഘകാലം ജിദ്ദ വാഴക്കാട് പഞ്ചായത്ത് കെ.എം.സി.സി പ്രസിഡൻറും ഹരിത സ്വാന്തനം ട്രഷററുമായ എക്സൽ ജമാലിന് ജിദ്ദ വാഴക്കാട് പഞ്ചായത്ത് കെ.എം.സി.സി സ്വീകരണം നൽകി. പ്രസിഡൻറ് സി.സി അബ്ദുൽ റസാഖിൻറ അധ്യക്ഷതയിൽ ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി അൻവർ വെട്ടുപ്പാറ ഉൽഘാടനം ചെയ്തു.
ചടങ്ങിൽ മലപ്പുറം ജില്ലാ കെ.എം.സി.സി വനിതാ വിങ്ങ് സെക്രട്ടറിയായി തിരഞ്ഞെടുത്ത ആശിഫ ഷിബിലിയെ മലപ്പുറം ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ മെമൻറോ നൽകി ആദരിച്ചു. ഹരിത സ്വാന്തനത്തിന് വേണ്ടി റമളാനിൽ സ്വരൂപിച്ച ഒന്നാംഘട്ട ഫണ്ട് പഞ്ചായത്ത് ഭാരവാഹികൾ ജമാൽ എക്സലിന് കൈമാറി.
സലീം മമ്പാട്, അഡ്വ.എ.എംഅഷ്റഫ്, ശറഫു നൂഞ്ഞിക്കര, റഹ്‌മത്ത് അലി എരഞ്ഞിക്കൽ, ലത്തീഫ് പൊന്നാട്, കബീർ നീറാട്, നാസർ കൊടിയമ്മൽ, റാഷിദ് എളമരം, നാസർ വെട്ടുപ്പാറ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി യാസർ അറഫാത്ത് മാസ്റ്റർ മപ്രം സ്വാഗതവും ശമീർ എളമരം നന്ദിയും പറഞ്ഞു.