ജിസാൻ– ശിഹാബ് തങ്ങൾ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ച് കെഎംസിസി ജിസാൻ ബെയിഷ് ഏരിയ കമ്മിറ്റി. കെഎംസിസി സൗദി ദേശീയ സെക്രട്ടറി ഹാരിസ് കല്ലായി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമുദാത്തിന്റെ പുരോഗതിക്കു വേണ്ടിയുള്ള ശിഹാബ് തങ്ങളുടെ സംഭാവനകളും, പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ മതേതരത്വം ഉയർത്തിപ്പിടിച്ച തങ്ങളുടെ മാതൃകാപരമായ രാഷ്ട്രീയ സാമൂഹിക പ്രവർത്തനത്തെയും അദ്ദേഹം സ്മരിച്ചു.
ബെയിഷ് ദന ഫിഷ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സംഗമത്തിൽ കെ.എം.സി.സി ജിസാൻ കേന്ദ്രകമ്മിറ്റി പ്രസിഡൻറ് ശംസു പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. ഏരിയ കമ്മിറ്റി പ്രസിഡന്റ് മുജീബ് അമ്പലഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി ട്രഷറർ ഡോ.മൻസൂർ നാലകത്ത് അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ കമ്മറ്റി ഓർഗനസിംഗ് സെക്രട്ടറി അഷ്റഫ് ഫൈസി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി റഫീഖ് വള്ളിക്കുന്ന് സ്വാഗതവും വൈസ് പ്രസിഡന്റ് ഹൈദർ പുളിങ്ങോം നന്ദിയും പറഞ്ഞു. ബെയിഷ് ഏരിയാ കമ്മിറ്റി ഭാരവാഹികളായ ഹസൈൻ ഒളകര,സലാം പാണക്കാട്, ഷാഫി ഒറ്റത്തിങ്ങൽ, ശിഹാബുദ്ധീൻ ചാലിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.