റിയാദ്: ഷിഫ സനയ്യയില്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളികള്‍ക്ക് ഷിഫ മലയാളി സമാജവും ഇസ്മ മെഡിക്കല്‍ സെന്ററും സംയുക്തമായി ആരോഗ്യ പരിരക്ഷ ക്യാമ്പ് ഒരുക്കി. നൂറില്‍ പരം അംഗങ്ങള്‍ ക്യാമ്പില്‍ പങ്കെടുത്തു. ബ്ലഡ് ടെസ്റ്റും ജനറല്‍ മെഡിസിന്‍ , കണ്ണുരോഗ വിദഗ്ധന്‍, ദന്തരോഗവിദഗ്ധന്‍ എന്നിവരുടെ വിശദമായ പരിശോധനയില്‍ എക്‌സ്‌റേ സ്‌കാനിങ് ഉള്‍പ്പെടെ ഉപകാരപ്രദമായ സേവനമാണ് ഇസ്മ മെഡിക്കല്‍ സെന്റര്‍ എസ്എംഎസ് അംഗങ്ങള്‍ക്ക് വേണ്ടി ഒരുക്കിയത്.
ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയില്‍ പ്രസിഡണ്ട് ഫിറോസ് പോത്തന്‍കോട് അധ്യക്ഷത വഹിച്ചു. ക്യാമ്പ് സാമൂഹിക പ്രവര്‍ത്തകര്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ഇസ്മ മെഡിക്കല്‍ ഗ്രൂപ്പ് എംഡി വി.എം അഷ്‌റഫ് ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് തുടര്‍ ചികിത്സകള്‍ക്കായി 50% ഡിസ്‌കൗണ്ട് നല്‍കുമെന്ന് അറിയിച്ചു.
മീഡിയ കണ്‍വീനര്‍ ഷിബു ഉസ്മാന്‍, ബുനിയന്‍ കമ്പനി എംഡി ഇബ്രാഹിംകുട്ടി, ഫാഹിദ് ഹസന്‍, സാബു പത്തടി, മധു വര്‍ക്കല, പ്രകാശ് ബാബു വടകര, രതീഷ് നാരായണന്‍, ഹനീഫ കൂട്ടായി, ഉമ്മര്‍ അമാനത്ത്, ബാബു കണ്ണോത്ത്, സന്തോഷ് തിരുവല്ല എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെക്രട്ടറി സജീര്‍ കല്ലമ്പലം സ്വാഗതം പറഞ്ഞു.
ഡോ. അഫ്‌സല്‍ അബ്ദുല്‍ അസീസ്, ഡോ. സുമി തങ്കച്ചന്‍, ഡോ. അശ്വിനി മോഹന്‍, ഡോ: അസ്മ ഷെറിന്‍, ഡോ. മെഹ്‌വിഷ് ആസിഫ്, ഡോ. നമീറ സലീം, പാരാമെഡിക്കല്‍ സ്റ്റാഫുകളായ അനഘ, അതുല്യ, ആര്യ, സിജി, റായ്ന്‍ലി,വിദ്യ, സൗമ്യ, റീമ, ഫാത്തിമ, ഉമ്മുസല്‍മ, അര്‍ഷാദ്, ഫിദ, സജ്‌ന, അബീര്‍, സൈഹാത്തി, ഡോ. ഫാഹിദ് ഹസന്‍, ജമാല്‍ അമല്‍, ജാഫര്‍ സാദത്ത്, കമറുദ്ദീന്‍, സാബിറ, റഫീഖ് പന്നിയങ്കര എന്നിവര്‍ മെഡിക്കല്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് വാഹനസൗകര്യവും ഭക്ഷണവും ഉള്‍പ്പെടെ സൗകര്യങ്ങളാണ് ഷിഫ മലയാളി സമാജം ഒരുക്കിയത്. ക്യാമ്പിന് സമാജം പ്രവര്‍ത്തകരായ രജീഷ് ആറളം, സുനില്‍ പൂവത്തിങ്കല്‍, മോഹനന്‍ കണ്ണൂര്‍, വഹാബ്. ബിനീഷ്, ബിജു സി എസ്, അനില്‍ കണ്ണൂര്‍, ലിജോ ജോയ് എന്നിവര്‍ നേതൃത്വം നല്‍കി. ട്രഷറര്‍ വര്‍ഗീസ്‌ക്കാരന്‍ നന്ദി പറഞ്ഞു.