റിയാദ്: 2025-2027 വർഷത്തേക്കുള്ള റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സെൻട്രൽ കമ്മിറ്റി ഭരണ സമിതിയും, 6 യൂണിറ്റ് ഭാരവാഹികളും ചുമതലയേറ്റു.
സെൻട്രൽ കമ്മിറ്റി ഭരണസാരഥികളായി അബ്ദുൽ ഖയ്യൂം ബുസ്താനി (പ്രസിഡന്റ്), അബ്ദുറസാഖ് സ്വലാഹി (ജനറൽ സെക്രട്ടറി), മുഹമ്മദ് സുൽഫീക്കർ (ട്രഷറർ) എന്നിവരെ
തിരഞ്ഞെടുത്തു.
നൗഷാദ് അലി പി. , അഡ്വക്കേറ്റ് അബ്ദുൽ ജലീൽ, മുജീബ് അലി തൊടികപ്പുലം, അബ്ദുൽ വഹാബ് പാലത്തിങ്ങൽ, മൂസ തലപ്പാടി എന്നിവർ വൈസ് പ്രസിഡന്റ്മരായും, അബ്ദുസ്സലാം ബുസ്താനി, മുഹമ്മദ് കുട്ടി കടന്നമണ്ണ, സാജിദ് കൊച്ചി,, റഷീദ് വടക്കൻ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.
അഷ്റഫ് തിരുവനന്തപുരം, അംജദ് കുനിയിൽ, അഷ്റഫ് തലപ്പാടി, അബ്ദുറസാഖ് എടക്കര ,ഹനീഫ മാസ്റ്റർ, ഇക്ബാൽ വേങ്ങര, കബീർ ആലുവ, ഷംസുദ്ദീൻ പുനലൂർ, സിബ്ഗത്തുള്ള, ,ഷുക്കൂർ ചേലാമ്പ്ര, സുബൈർ കൊച്ചി, ഉമൈർഖാൻ തിരുവനന്തപുരം, ഉസാമ മുഹമ്മദ്, ഫൈസൽ കുനിയിൽ, അറഫാത്ത് കോട്ടയം, നിസാർ, മുജീബ് ഒതായി, അബ്ദുറഹ്മാൻ മദീനി ആലുവ, മാസിൻ അസീസിയ, ഫിറോസ് മലാസ് എന്നിവരെ സെൻട്രൽ കമ്മിറ്റി പ്രവർത്തകസമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.
ഇസ്‌ലാഹി സെന്റർ ഭരണസമിതിക്ക് കീഴിൽ പ്രവർത്തിക്കുന്ന ആറ് യൂണിറ്റുകളിലെ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഫൈസൽ കുനിയിൽ, ഹനീഫ് മാസ്റ്റർ, നിസാർ കെ, (ബത്ഹ), അഷ്റഫ് തിരുവനന്തപുരം, ഷംസുദ്ദീൻ പുനലൂർ, ഉമർ ഖാൻ (ശുമൈസി), സുബൈർ കെ.എം, മാസിൻ, ഫായിസ് (അസീസിയ), അബ്ദുനാസർ മണ്ണാർക്കാട്, അബുദുറസാഖ് എടക്കര, നിസാർ അഹമ്മദ് (റൗദ), ആസിഫ് കണ്ണിയൻ, ഫിറോസ്, റംസി മാളിയേക്കൽ (മലാസ്), അബ്ദുറഹ്മാൻ മദീനി ആലുവ, എൻജിനീയർ താരിഖ് ഖാലിദ്, ഷംസീർ ചെറുവാടി (നോർത്ത് റിയാദ്) എന്നിവരെ വിവിധ യൂണിറ്റുകളിലെ പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരായി തെരഞ്ഞെടുത്തു
ബത്ഹയിലെ റിയാദ് സലഫി മദ്റസയിൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലും, അതാത് യൂണിറ്റുകളിൽ നടന്ന യൂണിറ്റ് സംഗമ വേദിയിലുമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. 2027 ഡിസംബർ വരെയാണ് പുതിയ കമ്മിറ്റിയുടെ കാലാവധി. അഡ്വക്കേറ്റ് അബ്ദുൽ ജലീൽ, നൗഷാദ് അലി പി. , അബ്ദുസ്സലാം ബുസ്താനി എന്നിവരായിരുന്നു ഇലക്ഷൻ സമിതി.
1983 മുതൽ റിയാദിൽ പ്രവർത്തിക്കുന്ന റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഹ്യൂമൻ റിസോഴ്സസ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅ്‌വ & ഗൈഡൻസ് സൊസൈറ്റിയുടെ അനുമതിയോടെയും, റിയാദിലെ വിവിധ ഗവൺമെൻറ് ഫൗണ്ടേഷനുകളുടെ സഹകരണത്തോടെയുമാണ് പ്രവർത്തിക്കുന്നത്.